ഏകദിന ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്‌കരിച്ചു; ഇനി ബാറ്റിങ് പവര്‍ പ്ലേയില്ല

single-img
27 June 2015

India v Pakistan - 2015 ICC Cricket World Cupദുബായ്: ഏകദിന ക്രിക്കറ്റിനെ സന്തുലിതമാക്കുന്നതിനായി നിയമങ്ങള്‍ അടിമുടി പരിഷ്‌കരിക്കുന്നു. ഇതിന്റെ ഭാഗമായി ബാറ്റിങ് പവര്‍ പ്ലേ ഉപേക്ഷിക്കാന്‍ ഐസിസി തീരുമാനം.  ആദ്യ പത്ത് ഓവറുകളിലെ നിര്‍ബന്ധിത ഫീല്‍ഡിങ് നിയന്ത്രണം ഒഴിവാക്കും. 15 മുതല്‍ 40 വരെ ഓവറുകളിലുണ്ടായിരുന്ന ബാറ്റിങ് പവര്‍പ്ലേയും ഉണ്ടാകില്ല.

ബോളിങ് ക്രീസിലെ പിഴവുമൂലമുള്ള നോബോളിനൊപ്പം എല്ലാത്തരം നോബോളുകള്‍ക്കും ഫ്രീഹിറ്റ് അനുവദിക്കും. 41 മുതല്‍ 50 വരെയുള്ള ഓവറുകളില്‍ മുപ്പതുവാരയ്ക്ക് പുറത്ത് അഞ്ച് ഫീല്‍ഡര്‍മാരെ വിന്യസിക്കാം. ഏകദിന ക്രിക്കറ്റിലെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ ബോളര്‍മാര്‍ക്കുണ്ടായിരുന്ന പഴയ പ്രാധാന്യം തിരിച്ചുനല്‍കുന്നതിനു കൂടിയാണ് പുതിയ പരിഷ്‌കാരങ്ങള്‍.

ക്രിക്കറ്റിനെ അഴിമതി മുക്തമാക്കുന്നതിന് കളിനിയമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പരിഗണിച്ചാണ് പുതിയ നിയമഭേദഗതികള്‍. ഐസിസി വാര്‍ഷിക ജനറല്‍ബോഡിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.