പാലത്തിന്റെ അറ്റകുറ്റപ്പണി:കളമശ്ശേരി, ആലുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ഗതാഗത നിയന്ത്രണം

single-img
26 June 2015

download (1)കളമശ്ശേരി, ആലുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം -തൃശ്ശൂര്‍ പാതയിലെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 27, 28, ജൂലായ് നാല്, ആറ്, 11, 13 തീയതികളിലാണ് നിയന്ത്രണമുണ്ടാകുക.എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ എന്നിവ റദ്ദാക്കി.

തിരുവനന്തപുരം-പാലക്കാട് അമൃത എക്‌സ്പ്രസ് രാത്രി 10.30ന് പകരം മൂന്നുമണിക്കൂര്‍ വൈകി 1.30ന് പുറപ്പെടും. വെള്ളിയാഴ്ച രാത്രി 12.30ന് പുറപ്പെടേണ്ട നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഏഴുമിനിറ്റ് വൈകി ശനിയാഴ്ച പുലര്‍ച്ചെ 1.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. എറണാകുളം ജങ്ഷനില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ട ഇന്റര്‍സിറ്റി എക്‌സ്പ്രസ് 30 മിനിറ്റ് വൈകി 7.15ന് പുറപ്പെടും.ചെന്നെ എഗ്മൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് രണ്ടുമണിക്കൂര്‍ വരെ വൈകും.