ആഗോള സമ്പത്ത് വ്യവസ്ഥ 1930ന് സമാനമായ മാന്ദ്യത്തിലേക്ക് നീങ്ങുന്നു: രഘുറാം രാജൻ

single-img
26 June 2015

downloadആഗോള സമ്പത്ത് വ്യവസ്ഥ  1930ന് സമാനമായ മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ . കേന്ദ്ര ബാങ്കുകൾ നടപ്പിലാക്കുന്ന മത്സരബുദ്ധിയോടെയുള്ള സാമ്പത്തിക  നയങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയ രാജൻ  ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണെന്നും അവകാശപ്പെട്ടു.  ലണ്ടൻ സ്കൂൾ ഓഫ് ബിസിനസ്(എൽ.എസ്.ബി) സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രഘുറാം രാജൻ. സാമ്പത്തിക  വളർച്ച വേഗത്തിലാക്കാനുള്ള വൻ സമ്മർദ്ദമാണ് കേന്ദ്ര ബാങ്കുകളെ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതമാക്കിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.