ബംഗ്ലാദേശ്‌ പര്യടനത്തിലെ പരാജയം : ധോണിയെ പഴിക്കുന്നതിനെതിരെ പാക്ക്‌ താരം ഷഹീദ്‌ അഫ്രീദി രംഗത്ത്

single-img
26 June 2015

download (4)ഉപഭൂഖണ്ഡത്തില്‍ എല്ലാ ക്യാപ്‌റ്റന്‍മാര്‍ക്കും സംഭവിക്കുന്ന തിരിച്ചടി മാത്രമേ ധോണിക്ക്‌ സംഭവിച്ചിട്ടുള്ളൂ എന്ന് പാക്ക്‌ താരം ഷഹീദ്‌ അഫ്രീദി. ബംഗ്ലാദേശ്‌ പര്യടനത്തിന്‌ ശേഷം ധോണിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ദുഃഖകരമാണെന്നും അഫ്രീദി പറഞ്ഞു. ധോണിയെ വിമര്‍ശിക്കുന്നതിന്‌ മുമ്പ്‌ അദ്ദേഹത്തിന്റെ മുന്‍കാല റെക്കോര്‍ഡുകള്‍ ഓര്‍ക്കണമായിരുന്നെന്നും അഫ്രീദി പറഞ്ഞു.ധോണി ഇന്ത്യയ്‌ക്കായി ഭാവിയിലേക്ക്‌ ഒരു മികച്ച ടീമിനെ വാര്‍ത്തെടുത്തിട്ടുണ്ടെന്നും അഫ്രീദി പറഞ്ഞു.