ലളിത് മോദി വിഷയം: വസുന്ധര രാജെ സിന്ധ്യക്ക് എതിരെയുള്ള തെളിവുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു

single-img
25 June 2015

download (2)ലളിത് മോദി വിഷയത്തില്‍ വസുന്ധര രാജെ സിന്ധ്യക്ക് എതിരെയുള്ള തെളിവുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. ലളിത് മോദിയുടെ ഇമിഗ്രേഷന്‍ അപേക്ഷയെ പിന്തുണച്ച് സിന്ധ്യ നല്‍കിയ രഹസ്യ സത്യവാങ്മൂലത്തിന്റെ പകര്‍പ്പാണ് കോണ്‍ഗ്രസ് ഇന്നലെ പുറത്തുവിട്ടത്.

കത്തിന്റെ പകര്‍പ്പ് നേരത്തെ പുറത്തായിരുന്നുവെങ്കിലും, അതില്‍ തന്റെ കയ്യൊപ്പില്ലെന്നായിരുന്നു വസുന്ധരയും ബിജെപിയും വാദിച്ചിരുന്നത്. വസുന്ധര രാജെ സിന്ധ്യ കള്ളം പറയുകയാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ മൌനം അപഹാസ്യമാണെന്നും രേഖ പുറത്തുവിട്ട കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.