താന്‍ ആസിഫ് അലിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് പ്രേമത്തിലെ മലരായി വന്ന് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ സായി പല്ലവി

single-img
25 June 2015

Premam_Malare_Krishab786ആസിഫലിയുടെ നായികയായി ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിമില്‍ നായികയായി അഭിനയിക്കുന്നില്ലെന്ന് സായ് പല്ലവി. ആസിഫ് അലി ചിത്രത്തില്‍ അഭിനയിക്കുമെന്ന വാര്‍ത്തകളോട് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു സായി. ആസിഫ് അലി ചിത്രത്തില്‍ അഭിനയിക്കും എന്ന റൂമറുകള്‍ പ്രചരിക്കുന്നുണ്ടെന്നും താന്‍ പ്രേമത്തിന്റെ ഹാംഗ് ഓവറിലാണെന്നും സായ് പല്ലവി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചു.

സജീദ് യാഹിയ, അറൗസ് ഇര്‍ഫാന്‍ എന്നിവര്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത് ആസിഫ് അലി നായകനായി എത്തുന്ന ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന ചിത്രത്തില്‍ സായി പല്ലവി നായികയായെത്തുന്നു എന്നായിരുന്നു വാര്‍ത്ത. ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്‍ ആസിഫലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോര്‍ജ്ജിയയില്‍ മെഡിസിന്‍ പഠനം നടത്തുന്ന സായ് പല്ലവിക്ക് പ്രേമം റിലീസിന് ശേഷം നിരവധി ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഒരു ചിത്രത്തിനായ് ചുരുങ്ങിയത് ഒരു മാസമെങ്കിലും കാള്‍ ഷീറ്റ് നല്‍കണമെന്നിരിക്കെ പഠനത്തെ ബാധിക്കുമെന്നുള്ളതിനാലാണ് സായി വിട്ടുനില്‍ക്കുന്നതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.