ബജറ്റ് ദിവസത്തെ അക്രമ സംഭവങ്ങളില്‍ നിയമസഭയ്ക്ക് നഷ്ടമായത് രണ്ടുലക്ഷത്തിലധികം രൂപയുടെ പൊതുമുതല്‍; അക്രമികള്‍ക്കെതിരെ നടപടിയില്ല, നഷ്ടപരിഹാരവും ഈടാക്കിയിട്ടില്ല

single-img
22 June 2015

Niyamasabhaമാര്‍ച്ച് 13ലെ ബജറ്റ് ദിവസത്തില്‍ നിയമസഭയിലുണ്ടായ കയ്യാങ്കളിയില്‍ സഭയ്ക്ക് നഷ്ടമായത് രണ്ടേക്കാല്‍ ലക്ഷം രൂപയുടെ പൊതുമുതലാണെന്ന് വിവരാവകാശ രേഖ. പൊതു ഖജനാവിന് 2.20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും എന്നാല്‍ ഇതിന് നഷ്ടപരിഹാരം ഈടാക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവുമുണ്ടായില്ലെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.

എന്‍.സി.പി.ആര്‍.ഐ എന്ന വിവരാവകാശ സംഘടനക്ക് സ്പീക്കറുടെ ഓഫീസില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകളിലാണ് ഇത് പറഞ്ഞിരിക്കുന്നത്. പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പബ്ലിക് പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം പൊതുമുതല്‍ നശിപ്പിക്കുന്നത് ആറുമാസം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണെന്നും ഇത്തരം സംഭവങ്ങളില്‍ ജാമ്യം കിട്ടണമെങ്കില്‍ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ വിലയ്ക്ക് തത്തുല്യമായ തുക കെട്ടിവെക്കുന്നതാണ് കീഴ്‌വഴക്കമെന്നും നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇവിടെ അതെല്ലാം കാറ്റില്‍ പറത്തുകയാണ് ചെയ്തതെന്ന് സംഘടന 3ആരോപിക്കുന്നു.

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചതില്‍ പ്രതിപക്ഷം പ്രതിഷേധിച്ച് സ്പീക്കറുടെ ചേംബര്‍ കയ്യേറിയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.