2005-ന് മുമ്പ് അച്ചടിച്ച കറന്‍സികള്‍ ഇനി ഒമ്പതുദിവസത്തിനകം മാറ്റിവാങ്ങാണം

single-img
22 June 2015

rupee-1000-resized1ന്യൂഡല്‍ഹി: 2005-ന് മുമ്പ് അച്ചടിച്ച കറന്‍സികള്‍ ഇനി ഒമ്പതുദിവസത്തിനകം മാറ്റിവാങ്ങാണം. 500, 1000 രൂപയുടേത് ഉള്‍പ്പെടെയുള്ള നോട്ടുകളാണ് സുരക്ഷാകാരണങ്ങളാല്‍ മാറ്റിനല്‍കുന്നത്. ജൂണ്‍ 30ന് മുമ്പ് ഇത്തരം നോട്ടുകള്‍ ബാങ്കുകള്‍ക്ക് കൈമാറി സഹകരിക്കണമെന്ന് റിസര്‍വ് ബാങ്ക് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 2015 ജനവരി ഒന്നുമുതല്‍ ഈ കറന്‍സികള്‍ മാറ്റിനല്‍കാനായിരുന്നു റിസര്‍വ് ബാങ്ക് നേരത്തേ തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു.

കള്ളനോട്ടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അച്ചടിച്ച വര്‍ഷം വ്യക്തമാക്കാത്തവയാണ് 2005ന് മുന്പുള്ള കറന്‍സികള്‍. ഇതിനുശേഷം അച്ചടിച്ച കറന്‍സികള്‍ അച്ചടിച്ച വര്‍ഷം രേഖപ്പെടുത്തിയവയാണ്. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളും ഉള്ളവയാണ്.  എന്നാല്‍ 2005ന് മുമ്പ് അടിച്ച നോട്ടുകള്‍ തുടര്‍ന്നും നിയമപ്രാബല്യം ഉള്ളവതന്നെയായിരിക്കും. പഴയ ശ്രേണിയിലുള്ള കറന്‍സികള്‍ വിനിമയത്തില്‍നിന്ന് ഒഴിവാക്കുന്നത് നടപടിക്രമം മാത്രമാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.