എട്ട് തവണ തുടര്‍ച്ചയായി എം.പിയും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറും രണ്ട് തവണ എം.എല്‍.എയുമായിരുന്ന കരിയാമുണ്ട ഇന്നും വയലില്‍ പണിയെടുക്കുമ്പോള്‍ മകള്‍ തെരുവില്‍ സ്വന്തമായി വിളയിച്ചെടുത്ത മാങ്ങ വില്‍ക്കുന്നു

single-img
20 June 2015

Chandravati_Saru_daughter_of_BJP_MP_Kariya_Munda_sells_mangoes_thumbഎട്ട് തവണ തുടര്‍ച്ചയായി എം.പിയും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറും രണ്ട് തവണ എം.എല്‍.എയുമായിരുന്ന നേതാവാണ് കരിയാമുണ്ട നാല്‍പ്പത് വര്‍ഷം മുമ്പ് രാഷ്ട്രീയം എവിടെ നിന്ന് തുടങ്ങിയോ അവിടെതന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ കുന്തിയിലെ സ്വന്തം പുരയിടത്തില്‍ ഇപ്പോഴും കൃഷി ആയുധങ്ങളുമായി രാവിലെ പണിക്കിറങ്ങുന്ന അദ്ദേഹം നാട്ടുകാരെ സ്വന്തം കൂടെപിറപ്പുകൂടിയായാണ് കാണുന്നത്.

ആ ഒരു നേതാവിന്റെ മകളായ ചന്ദ്രാവതി സാരുവാണ് യാതൊരുവിധ തലക്കനവുമില്ലാതെ റോഡരുകിലിരുന്ന് മാങ്ങ വില്‍ക്കുന്നതും. സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ സാരു തന്റെ പുരയിടത്തില്‍ വിളഞ്ഞ മാങ്ങയാണ് വില്‍പ്പനയ്ക്കായി കൊണ്ടുവരുന്നത്.

ആദിവാസി വിഭാഗത്തില്‍ നിന്ന് നേതൃനിരയിലേക്ക് ഉയര്‍ന്ന കരിയാമുണ്ടയുടെ അതേ ലാളിത്യ പാത തന്നെയാണ് മകളും പിന്തുടരുന്നത്.