കപ്പയുടെയും മീനിന്റെയും വിലയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ കടയുടമക്ക് വെട്ടേറ്റു

single-img
20 June 2015

fsg-crime-scene-response-unit-01പാമ്പാടി: കപ്പയുടെയും മീനിന്റെയും വിലയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ കടയുടമയെ വെട്ടിപ്പരുക്കേല്‍പിച്ചു. വെള്ളൂര്‍ ഏഴാംമൈലില്‍ കഴിഞ്ഞ ദിവസം രാവിലെ ഏഴിനാണ്‌ സംഭവം. കപ്പയും മീനും വില്‍ക്കുന്ന ജയനാണ്‌ (48) വെട്ടേറ്റത്‌. പോലീസ്‌ പറയുന്നത്‌ വ്യാഴാഴ്‌ച രാത്രി ഷാജി, ജയന്റെ കടയില്‍ മീനും കപ്പയും വാങ്ങുവാനെത്തിയിരുന്നു.

വിലയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ ജയന്‍ ഷാജിയെ കടയില്‍നിന്നും ഇറക്കി വിടുകയും മര്‍ദ്ദിക്കുകയും ചെയ്‌തു. ഇതില്‍ മനംനൊന്ത ഷാജി രാവിലെതന്നെ വെട്ടുകത്തിയുമായി എത്തി വഴിയരികിൽ വെച്ച് ജയനെ വെട്ടുകയായിരുന്നു.

ഷാജിയുടെ വെട്ടു തടയുന്നതിനിടയില്‍ ജയന്റെ രണ്ടു വിരലുകള്‍ അറ്റുപോയി. പരുക്കേറ്റ ജയനെ ആദ്യം പാമ്പാടി താലൂക്കാശുപത്രിയിലും പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷാജിയെ പോലീസ് അറസ്റ്റ് ചെയ്‌തു.