ഇന്ത്യ തടവിലാക്കിയിരിക്കുന്ന പാകിസ്ഥാനി മത്സ്യത്തൊഴിലാളികളെ വിശുദ്ധ റംസാന്‍ മാസത്തില്‍ വിട്ടയക്കുമെന്ന് നരേന്ദ്രമോദി

single-img
19 June 2015

IN27_MODI_NAWAZ_1916976f

പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റംസാന്‍ ആശംസകള്‍. ടെലിഫോണിലൂടെ നരേന്ദ്ര മോദി റമദാന്‍ ആശംസകള്‍ നേര്‍ന്നതിന് പിന്നാലെ ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും വിഷയങ്ങള്‍ സമാധാനപരമായി ചര്‍ച്ചചെയ്യാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തയാറാണെന്നും പാകിസ്ഥാന്‍.

ഒരു തരത്തിലുള്ള നിബന്ധനകളും വെയ്ക്കാതെയാണ് പാകസി്ഥാന്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെരീഫുമായി കഴിഞ്ഞ ദിവസം നടത്തിയ ടെലിഫോണ്‍ സംഭാഷണം അഞ്ചു മിനിട്ടോളം നീണ്ടുനിന്നു.

വിശുദ്ധ മാസത്തില്‍ ഇന്ത്യ തടവിലാക്കിയിരിക്കുന്ന പാക്കിസ്ഥാനി മല്‍സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുമെന്നും മോദി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. നവാസ് ഷെരീഫിനെ കൂടാതെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയേയും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും മോദി റംസാന്‍ ആശംസകള്‍ അറിയിച്ചു.