ബി.ഉണ്ണികൃഷ്ണനൊപ്പം മോഹന്‍ലാല്‍ വീണ്ടുമെത്തുന്നു, ഗ്രാന്റ്മാസ്റ്റര്‍ രണ്ടാം ഭാഗത്തിലൂടെ

single-img
19 June 2015

unni-bബി ഉണ്ണിക്കൃഷ്ണന്‍ മോഹന്‍ലാലിനെ നായനാക്കി ഒരുക്കിയ ഗ്രാന്‍ഡ് മാസ്റ്ററിന്റെ രണ്ടാം ഭാഗം തയ്യാറാകുന്നു. ബി ഉണ്ണിക്കൃഷ്ണന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിച്ചത്. മാടമ്പി,ഗ്രാന്‍ഡ് മാസ്റ്റര്‍,മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ഈ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രത്തില്‍ മലയാളത്തിലെ മുന്‍നിര യുവതാരം മോഹന്‍ലാലിനൊപ്പം ആദ്യമായി അഭിനയിക്കുന്നുവെന്നും സംവിധായകന്‍ വെളിപ്പെടുത്തി.

ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാണകമ്പനിയായ യുടിവി മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തില്‍ നിര്‍മ്മിച്ച ആദ്യചിത്രമായ ഗ്രാന്‍ഡ് മാസ്റ്ററില്‍ ഐ.ജി ചന്ദ്രശേഖര്‍ എന്ന ക്രൈം സ്റ്റോപ്പര്‍ സെല്‍ തലവനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. പ്രിയാമണിയായിരുന്നു നായിക. കൊച്ചിയിലെ കൊലപാതക പരമ്പരകളുടെ അന്വേഷണമായിരുന്നു ആദ്യഭാഗത്തെങ്കില്‍ വേറിട്ടൊരു ആക്ഷന്‍ ത്രില്ലറായിരിക്കും വണ്ടാം ഭാഗത്തിലുണ്ടാകുകയെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.