വിവാഹ മോചനം നേടിയ ഭാര്യക്ക് സ്വത്തിന്റെ പകുതി നല്‍കണമെന്ന കോടതി വിധിയെ തുടര്‍ന്ന് ഭര്‍ത്താവ് വീട്ടിലുള്ള സകല വസ്തുക്കളും വെട്ടിമുറിച്ച് നേര്‍പകുതിയാക്കി ഭാര്യയ്ക്ക് അയച്ചുകൊടുത്തു

single-img
19 June 2015

1

കോടതി വിധിച്ചത് വിവാഹമോചനം നേടിയ ഭാര്യയ്ക്ക് സ്വത്തിന്റെ നേര്‍ പകുതി നല്‍കാന്‍. ഭര്‍ത്താവ് ചെയ്തതോ തനിക്ക് സ്വത്തായുണ്ടായിരുന്ന എല്ലാ സാധനങ്ങളും വെട്ടിമുറിച്ച് നേര്‍പകുതിയാക്കി ഭാര്യയ്ക്ക് നല്‍കുകയും.

കേട്ടുകേള്‍വിപോലുണില്ലാത്ത സംഭവം നടന്നത് ജര്‍മ്മനിയിലാണ്. തന്റെ കാറും ടി.വിയും ഫോണും കസേരയും കട്ടിലും എന്തിന് ഹെല്‍മറ്റ് വരെ അയാള്‍ രണ്ടായി വെട്ടിമുറിച്ചു. എന്നിട്ട് അതിന്റെ ഒരു ഭാഗം ഭാര്യയ്ക്ക് അയച്ചു നല്‍കുകയും ചെയ്തു.

ഭര്‍ത്താവ് വസ്തുക്കള്‍ വീതം വെയ്ക്കാന്‍ മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെ സംഭവം വാര്‍ത്താരപാധാന്യം നേടുകയായിരുന്നു. വെറും മൂന്നു ദിവസം കൊണ്ട് 12 ലക്ഷത്തോളം പേര്‍ ആ വീഡിയോ കണ്ടതായാണ് കണക്ക്.

ചിത്രങ്ങള്‍ കാണാം

14 18 11 10 9 4 2 1

3 5 6 7 8 12 13