വയസ്സും ആരോഗ്യവും തടസ്സമാകാതെ മനസ്സിന്റെ സംതൃപ്തിക്ക് വേണ്ടി ആര്‍ക്കും ചെയ്യാവുന്ന ഒന്നാണ് യോഗയെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍

single-img
16 June 2015

ban-ki-moon-learns-yogaഇന്ത്യ അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് യോഗയെ പിന്തുണച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ രംഗത്തെത്തി. വയസ്സും ആരോഗ്യവും തടസ്സമാകാതെ മനസ്സിന്റെ സംതൃപ്തിക്ക് വേണ്ടി ആര്‍ക്കും ചെയ്യാവുന്ന ഒന്നാണ് യോഗയെന്നും ഇത് മനുഷ്യര്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കാതെ സംതൃപ്തിയാണ് നല്‍കുന്നതെന്നും ബാന്‍ കീ മൂണ്‍ പറഞ്ഞു.

ജൂണ്‍ 21ന് ആചരിക്കുന്ന ആദ്യ അന്താരാഷ്ട്ര യോഗ ദിനത്തിന് ആശംസയുമായി അയച്ച സന്ദേശത്തിലാണ് ബാന്‍ കി മൂണിന്റെ പ്രസ്താവനയുള്ളത്. കഴിഞ്ഞ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ആദ്യമായി യോഗ ചെയ്തതെന്നും തനിക്കത് വലിയ സംതൃപ്തി നല്‍കിയെന്നും ബാന്‍ കി മൂണ്‍ പറയുന്നുണ്ട്. വയസ്സും ആരോഗ്യവും തടസ്സമാകാതെ യോഗ ആര്‍ക്കും ചെയ്യാവുന്നതാണെന്ന് ആദ്യമായി യോഗ ചെയ്തപ്പോള്‍ തനിക്ക് മനസ്സിലായെന്നും ബാന്‍ കീ മൂണ്‍ പറഞ്ഞു.

മ്യാന്‍മാറിലെ ബാന്‍ കീ മൂണിന്റെ ഉപദേശകനും ഇന്ത്യന്‍ നയതന്ത്രജ്ഞനുമായി വിജയ് നമ്പ്യാര്‍ ആണ് യുഎന്‍ സെക്രട്ടറി ജനറലിന് യോഗയുടെ ആദ്യപാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്. വിജയ് നമ്പ്യാര്‍ക്കൊപ്പം ബാന്‍ കി മൂണ്‍ യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യുഎന്‍ വക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.