സൗദി അറേബ്യയിലും പാകിസ്താനിലും ഹിന്ദുമതം അതിവേഗം വളരുന്നു; 2050ല്‍ സൗദി അറേബ്യയിലും പാകിസ്താനിലും ഹിന്ദു മത വിശ്വാസികളുടെ എണ്ണം ഇരട്ടിയാകും

single-img
13 June 2015

pb-121119-chhath-puja-1-jsa-3.photoblog900സൗദി അറേബ്യ, പാകിസ്ഥാന്‍ തുടങ്ങിയ മുസ്ലീം രാജ്യങ്ങളില്‍ അതിവേഗം പ്രചരിക്കുന്ന മതമായി ഹിന്ദുമതം മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പ്യൂ റിസെര്‍ച്ചിന്റെ പഠനങ്ങളിലാണ് സൗദി അറേബ്യ, പാകിസ്താന്‍ തുടങ്ങിയ മുസ്ലീം രാജ്യങ്ങളിലും തായ്‌ലന്റ്, അയര്‍ലണ്ട്, ഇറ്റലി തുടങ്ങിയ യുറോപ്യന്‍ രാജ്യങ്ങളിലും ഹിന്ദുമതം പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നത്.

2050ല്‍ സൗദി, പാകിസ്താന്‍, ഇറ്റലി, അയര്‍ലണ്ട്, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ഹിന്ദു മത വിശ്വാസികളുടെ എണ്ണം 2010ലേതിന്റെ ഇരട്ടിയോളമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യലെ മുസ്ലിം ജനസംഖ്യാ വളര്‍ച്ചയ്ക്ക് ആനുപാതികമായാണ് പാകിസ്താനില്‍ ഹിന്ദുക്കള്‍ വളരുന്നത്. ആഗോള തലത്തില്‍ 2.5 ശതമാനമാണ് ജനന നിരക്കെങ്കില്‍ പാകിസ്താനിലെ ഹിന്ദുക്കള്‍ക്കിടയില്‍ അത് 3.2 ആണെന്നും പഠനങ്ങള്‍ പറയുന്നു.

ജനസംഖ്യയുടെ 1.1 ശതമാനം ഹിന്ദു വിശ്വാസികളുള്ള സൗദിയില്‍ 2050ഓടുകൂടി ഹിന്ദു ജനസംഖ്യ 1.6 ശതമാനമായേക്കും. കുടിയേറ്റമായിരിക്കും ഹിന്ദു മതത്തിന്റെ വ്യാപനത്തിന് പിന്നിലെ പ്രധാന കാരണമെന്നും അടുത്ത നാല് പതിറ്റാണ്ടിനിടെ പത്ത് ലക്ഷത്തോളം ഹിന്ദു വിശ്വാസികള്‍ വിദേശ രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അതുപോലെ 2050 ആകുമ്പോഴേക്കും ഇന്ത്യപെസഫിക് മേഖലയിലെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ഇസ്ലാം മതം ഇന്ത്യയില്‍ കൂടുതല്‍ പ്രചാരത്തിലാകുമെങ്കിലും അത് ഇന്ത്യയിലെ ഹിന്ദു മതത്തിന് അത് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നിലെ്ന്നും പഠനങ്ങളിലുണ്ട്.