ഡ്രാക്കുളയെ അനശ്വരനാക്കിയ ക്രിസ്റ്റഫര്‍ ലീ കളമൊഴിഞ്ഞു

single-img
12 June 2015

Leeഡ്രാക്കുള ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം മനേടിയ വിഖ്യാത ഹോളിവുഡ് നടന്‍ ക്രിസ്റ്റഫര്‍ ലീ (93) അന്തരിച്ചു. ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് മൂന്നാഴ്ചയായി ലണ്ടനിലെ ചെല്‍സിയ ആന്റ് വെസ്റ്റ്മിന്‍സ്റ്റര്‍ ആശുപത്രിയിലായിരുന്നു അദ്ദേഹം. അവിടെ വെച്ചുതന്നെയാണ് മരണവും. ഞായറാഴചയാണ് മരണം സംഭവിച്ചതെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയുടെ ആഗ്രഹ പ്രകാരമാണ് മരണവാര്‍ത്ത വൈകി പുറത്തു വിട്ടത്.

1947 ല്‍ വെള്ളിത്തിരയിലെത്തിയ ലീ ഡ്രാക്കുള, ലോര്‍ഡ് ഓഫ് ദ റിങ്‌സ്, സ്റ്റാര്‍ വാര്‍, ദി ഹോബിറ്റ് എന്നിവയില്‍ അസാമാന്യ അഭിനയ മുഹൂര്‍ത്തങ്ങളാണ് കാഴ്ചവെച്ചത്. ദി മാന്‍ വിത്ത് ദി ഗോള്‍ഡന്‍ ഗണ്‍ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിലെ ഫ്രാന്‍സിസ്‌കോ സ്‌കരമാംഗ എന്ന വില്ലന്‍ കഥാപാത്രവും ലോര്‍ഡ് ഓഫ് ദി റിംഗ്‌സിലെയും സ്റ്റാര്‍ വാര്‍സിലെയും കഥാപാത്രങ്ങളും അതില്‍ പ്രധാനപ്പെട്ടതാണ്.

റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ലോകപ്രസ്തമായ ഗാന്ധി എന്ന ചിത്രത്തിന്റെ പ്രശസ്തി കണ്ട പാകിസ്താന്‍ അവരുടെ രാഷ്ട്രപിതാവായ മുഹമ്മദ് അലി ജിന്നയുടെ സിനിമയിറക്കിയപ്പോള്‍ ജിന്നയുടെ വേഷം ചെയ്യാന്‍ നിയോഗിക്കപ്പെട്ടതും ലീയായിരുന്നു. പക്ഷേ രക്തദാഹിയായ ഡ്രാക്കുളയുടെ വേഷം ചെയ്ത വ്യക്തി തങ്ങളുടെ രാഷ്ട്രപിതാവിന്റെ വേഷമണിഞ്ഞത് പാകിസ്ഥാനില്‍ വന്‍ ജനരോഷമാണ് വിളിച്ചുവരുത്തയ്ത്. എന്നാലും ജിന്നയുടെ വേഷം ചെയ്യാ കിട്ടിയ ഭാഗ്യത്തെ ലീ എന്നും അമൂല്യമായി കരുതിയിരുന്നു. അത്‌കൊണ്ട് തന്നെ താന്‍ ചെയ്ത വേഷങ്ങളില്‍ ലീ ഏറ്റവും സ്‌നേഹിച്ചതും ഈ വേഷത്തെ തന്നെയാണ്.

2011 ല്‍ ബ്രിട്ടീഷ് ബഹുമതിയായ സര്‍ പദവി ലഭിച്ച ലീ നവംബറില്‍ ചിത്രീകരണം ആരംഭിക്കാനിരുന്ന ദി ലെവന്‍ത് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ടിരുന്നു.