അകാലത്തില്‍ പൊലിഞ്ഞ പ്രിയസുഹൃത്ത് മുഹമ്മദ് ഷെമീമിന്റെ ഓര്‍മ്മയ്ക്കായി സ്വന്തമായി വീടില്ലാതെ പുറമ്പോക്കില്‍ കഴിയുന്ന അവന്റെ സഹോദരിമാര്‍ക്ക് കയറിക്കിടക്കാന്‍ സുഹൃത്തുക്കള്‍ വീട് വെച്ചു നല്‍കി

single-img
8 June 2015

Shameem

സൗഹൃദത്തിന് പുതു ഭാഷ്യം രചിച്ചിരിക്കുകയാണ് നെല്ലിശ്ശേരി യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. തങ്ങളുടെ സൗഹൃദം പാതവഴിയിലുപേക്ഷിച്ച് എന്നെന്നേയ്ക്കുമായി മടങ്ങിയ തങ്ങളുടെ പ്രിയസുഹൃത്തിന്റെ പുറമ്പോക്കില്‍ കഴിയുന്ന കഴിയുന്ന സഹോദരിമാര്‍ക്ക് അവര്‍ വീടുവെച്ച് നല്‍കിയാണ് ഷെമീമിന്റെ അസാന്നിദ്ധ്യം നികത്തിയത്. കൂശടപിറപ്പ് നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ക്ക് കൂടെപിറപ്പായി അവര്‍ മാറിയത്.

നെല്ലിശ്ശേരി യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയും എറവക്കാട് തെക്കേക്ക നാസറിന്റെയും സൗദയുടേയും മകനുമായ മുഹമ്മദ് ഷെമീം പാമ്പുകടിയേറ്റാണ് മാസങ്ങള്‍ക്ക് മുമ്പ് ഈ ലോകമത്താട് വിടപറഞ്ഞത്. സ്വന്തമായി കയറിക്കിടക്കാന്‍ ഒരു കൂരപോലും ഇല്ലാതെ പ്ലാസ്റ്റിക് ഷീറ്റ്‌കൊണ്ടു മറച്ച പുരയില്‍ അന്തിയുറങ്ങിയിരുന്ന ഷെമീമിന്റെ കുടുംബത്തിന് ആശ്വാസമായാണ് ഷെമീമിന്റെ സുഹൃത്തുക്കളും സഹപാഠികളും എത്തിയത്.

നെല്ലിശ്ശേരി സ്‌കൂളില്‍ തന്നെ പഠിച്ചിരുന്ന ഷംന ഷെറിന്‍, കക്കിടിപ്പുറം എഎംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഫ്‌ന എന്നിവരാണ് ഷെമീമിന്റെ സഹോദരിമാര്‍. അവര്‍ക്കു വേണ്ടി ഒരു കൂടെപിറപ്പിന്റെ സ്ഥാനത്ത് നിന്ന് ഷെമീമിന്റെ കൂട്ടുകാരും സഹപാഠികളും ചേര്‍ന്ന് നാലു ലക്ഷത്തോളം രൂപ പിരിച്ചെടുത്താണ് വീടിന്റെ പണിതുടങ്ങുകയായിരുന്നു. ഷെമീം അവര്‍ക്കൊപ്പമില്ലെങ്കിലും അവന്റെ കുടുംബം അനാഥമാകില്ലെന്ന ഉറച്ച മനസ്സോടെ ഒന്നായി ആ കൂട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു.