കേരളത്തിലെ പ്രവാസി നിക്ഷേപം ഒരുലക്ഷം കോടി രൂപ കടന്നു

single-img
8 June 2015

ARE: Migrant Labor Campsകേരളത്തിലെ പ്രവാസി നിക്ഷേപം ഒരുലക്ഷം കോടി രൂപ കടന്നു. കേരളത്തിലെ ബാങ്കിംഗ് മേഖല ശേഖരിച്ച വിവരങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനയാണ് ഈ സാമ്പത്തിക കാലയളവില്‍ പ്രവാസി നിക്ഷേപത്തിനുണ്ടായിരിക്കുന്നത്.

രാജ്യത്ത് പ്രവാസി നിക്ഷേപമായി 7 ലക്ഷം കോടിയുണ്ടെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ ചൂണ്ടിക്കാണിക്കുതില്‍ ഏതാണ്ട് ആറിലൊരു ഭാഗവും കേരളത്തില്‍ നിന്നുള്ള പ്രവാസികളുടേതാണ്. 2014 അവസാനം 93,884 കോടിയായിരുന്ന കേരളത്തിലെ നിക്ഷേപം ഈ വര്‍ഷം അവസാനത്തോടെ 1.1 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വദേശവത്കരണത്തിന്റെ ഭാഗമായി ഗള്‍ഫില്‍ ആയിരക്കണക്കിനു മലയാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയും സാമ്പത്തിക കാരണങ്ങളാല്‍ പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലും തൊഴിലില്ലായ്മയിലേക്ക് കൂപ്പ്കുത്തുകയും ചെയ്ത സാഹചര്യത്തില്‍ കേരളം ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് അത്ഭുതമായാണ് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസിപണം ഒഴുകുന്നത് ഇന്ത്യയിലേക്കാണെന്നാണ് 2014ലെ ലോകബാങ്ക് കണക്കുകള്‍കാണിക്കുന്നത്. ഏകദേശം 4.2 ലക്ഷം കോടി രൂപവരുമത്. കേരളത്തിലെ 3.15 കോടി വരുന്ന ജനങ്ങളില്‍ 50 ലക്ഷം പേര്‍ പ്രവാസി പണത്തെ ആശ്രയിച്ച് കഴിയുന്നുവെന്നാണ് മകരളത്തിന്റെ കണക്ക്. മലപ്പുറം 2.9 ലക്ഷം പേരുമായി ഇക്കണക്കില്‍ മുന്നിലാണ്. മാത്രമല്ല വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് രംഗത്ത് കേരളത്തില്‍ നിന്നുമുള്ള 58,500ത്തോളം സ്ത്രീകള്‍ തൊഴിലെടുക്കുന്നുമുണ്ട്.

ലയാളികള്‍ ഏറ്റവുമധികമുള്ള ഗള്‍ഫ് രാജ്യം യു.എ.ഇ യാണ് ( 5.73 ലക്ഷം). രണ്ടാമത് 4.50 ലക്ഷം പേരുള്ള സൗദി അറേബ്യയും. അമേരിക്കയില്‍ 78,000 മലയാളികളും യൂറോപ്പില്‍ 53,000 പേരും കാനഡയില്‍ 10,000ത്തോളം പേരും ആഫ്രിക്കയില്‍ 7,000ത്തോളം പേരുമാണ് കേരളത്തിലേക്ക് വിദേശനാണ്യം ഒഴുക്കുന്ന മലയാളികള്‍. പൊതുമേഖലാ ബാങ്കുകളില്‍ 64,700 കോടിയും സ്വകാര്യ ബാങ്കുകളില്‍ 44,900 കോടി രൂപയും പ്രവാസികളുടെ പേരില്‍ നിക്ഷേപമുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.