ദരിദ്ര രോഗികള്‍ക്ക് ആശ്വാസവുമായ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് 1000 ജന്‍ ഔഷധി ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു

single-img
6 June 2015

JAN_AUASHADI_764266g

ദരിദ്രര്‍ക്ക് കുറഞ്ഞ നിരക്കില്‍ ജനറിക് മരുന്നുകള്‍ നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ ജന്‍ ഔഷധി പ്രകാരം രാജ്യത്ത്് 1000 ഔട്ടലെറ്റുകള്‍ വരുന്ന ഓഗസ്റ്റില്‍ തുറക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു തിരഞ്ഞെടുക്കപ്പെട്ട ജനറിക് മരുന്നുകള്‍ ഇവിടെ 60-70% വിലക്കുറവില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ യാണ് സര്‍ക്കാര്‍ ഈ പദ്ധതിക്ക് രൂപം കൊടുത്തത്.

ഇതുകൂടാതെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ജന്‍ ഔഷധി സ്റ്റോറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ആദ്യപടിയായി ആദ്യ ഷോപ്പ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്ന് ഇന്നലെ ഡല്‍ഹിയില്‍ തുറന്നിരുന്നു. 2008ല്‍ രൂപം കൊണ്ട പദ്ധതിയുടെ ഭാഗമായി രാജ്യത്ത് 178 ഔട്ട്‌ലെറ്റുകള്‍ തുറന്നതില്‍ 98 എണ്ണം മാത്രമാണു നിലനില്‍ക്കുന്നത്. വിതരണ സംവിധാനത്തിലെ അപാകതയാണു പദ്ധതി പ്രതീക്ഷിച്ച വിജയം കൈവരിക്കാതിരിക്കാന്‍ കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

അത് കണക്കിലെടുത്താണ് കൂടുതല്‍ ഫലപ്രദമായി പദ്ധതി അഴിച്ചുപണിയാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. ഒറ്റദിനം ആയിരം ഔട്ട്‌ലെറ്റുകള്‍ തുറക്കുന്ന ആദ്യ ഘട്ടത്തിന് ശേഷം രണ്ടാം ഘട്ടത്തില്‍ ഒരു വര്‍ഷത്തിനകം രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഔട്ട്‌ലെറ്റ് തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.