ലോകാത്ഭുതങ്ങളായ പ്രകൃതി നിർമ്മിത സ്ഥലങ്ങൾ

single-img
3 June 2015

1.മന്റെൻഹാൾ മഞ്ഞു ഗുഹകൾ, അലാസ്ക, യുഎസ്

alaska
Photograph: John Hyde/Design

മഞ്ഞ് മൂടിക്കിടക്കുന്നതിന് പേരു കേട്ട അലാസ്കയിൽ 12 മൈൽ നീളത്തിലുള്ള മന്റെൻഹാൾ മഞ്ഞു ഗുഹകൾ പ്രകൃതിയുടെ അത്ഭുത സൃഷ്ടികളിൽ ഒന്നാണ്. ഹിമയുഗം തൊട്ടുള്ള മഞ്ഞു പാളികളുള്ള ഇവിടം ആഗോളതാപനം കാരണം ദിനം പ്രതി ഒരുകി കൊണ്ടിരിക്കുകയാണ്.

2.ചോക്കലേറ്റ്‌ ഹിൽസ്, ബൊഹോൽ, ഫിലിപ്പീൻസ്

Chocolate Hills, Bohol, Philippines, Southeast Asia, Asia

Photograph: Michael Runkel/Robert Harding World Imagery/Corbis

വിചിത്രമായ പ്രകൃതി യുടെ നിർമ്മിതിയാണ് ചോക്കലേറ്റ്‌ ഹിൽസ്, നിബിഡമായ വനപ്രദേശത്തിൽ പരന്നു കിടക്കുന്ന പുൽത്തകിടികൾ ഉണങ്ങി കഴിയുമ്പോൾ തവിട് നിറത്തിൽ കാണപ്പെടുന്നു ഇതാണ് ഇപ്രകാരം കാണുവാനുള്ള കാരണം.

3.ഹെൽംകെൻ ഫാൾസ്, ബ്രിട്ടീഷ് കൊളമ്പിയ, കാനഡ

wel

Photograph: Michael Wheatley/All Canada Photos/Corbis

പ്രകൃതി രമണീയമായ വെൽസ് ഗ്രേ പ്രോവിൻസിയൽ പാർക്കിലെ 141 മീറ്റർ ഉയരത്തിലുള്ള വെള്ളച്ചാട്ടമാണ് ഹെൽംകെൻ ഫാൾസ്.   പാർക്കിലെ അസംഖ്യം വെള്ളച്ചാട്ടത്തിലൊന്നായ ഹെൽംകെനിന്റെ 50 മീറ്ററിന് മുകളിൽ മഞ്ഞുകാലത്ത് തണുത്തുറഞ്ഞ് ഹിമക്കട്ടയായി കണപ്പെടുന്നു.

4.താരാ കന്യോൺ, മോൺടിനെഗ്രോ

duPhotograph: Alamy

1,300 മീറ്റർ താഴ്ചയുള്ള താരാ കന്യോൺ നദി, യൂറോപ്പിലെ ഏറ്റവും ആഴം കൂടിയ നദികളിൽ ഒന്നാണ്. ദുർമിടോർ നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന 82 കിലോമീറ്റർ നീളമുള്ള നദിയാണ് താരാ കന്യോൺ.
4.ബെനഗിൽ സമുദ്രതീരം ഗുഹ, പോർച്ചുഗൽ

bon

Photograph: Alamy

ചതുരതയായ പറക്കഷണങ്ങൾ കൊണ്ടു നിർമ്മിതമായ ബെനഗിൽ സമുദ്രതീരം ഗുഹയിലേക്ക്  സദാസമയം കടൽ ജലം ഒഴുകി കയറിക്കൊണ്ടിരിക്കും. കടൽ തീരത്ത് നിന്നും 150 മീറ്റർ അകലയാണ് ബെനഗിൽ സമുദ്രതീരം ഗുഹയുടെ സ്ഥാനം. ബോട്ട് സവാരി ചെയ്ത് ഗുഹക്കുള്ളിൽ നമുക്ക് പ്രവേശിക്കാൻ സാധിക്കും.

5.കനോ ക്രിസ്റ്റൽസ്, കൊളമ്പിയ

cnPhotograph: Tom Till/Alamy
ദ്രവ രൂപത്തിലുള്ള മഴവില്ല് എന്നറിയപ്പെടുന്ന കനോ ക്രിസ്റ്റൽസ്, അപ്രകാരം കാണപ്പെടാൻ കാരണം സെപ്റ്റംബർ-നവംബർ മാസങ്ങളിൽ സൂര്യ പ്രകാശം ഏൽക്കുമ്പോൾ നദിയുടേ മടിത്തട്ടിൽ കാണപ്പെടുന്ന പലവർണ്ണത്തിലുള്ള ആൽഗകൾ കാരണമാണ്.

6.ജെല്ലിഫിഷ് തടാകം, ദക്ഷിണ പസഫിക്ക്

jellyPhotograph: Alamy

മാരക വിഷമായതിനാൽ ഈ തടാകം വിനോദയോഗ്യമല്ല. അസംഖ്യം ജെല്ലിഫിഷ് കാണപ്പെടുന്നതിനാൽ ഈ തടാകത്തിന് ആ പേരു വാരാൻ കാരണം. ജെല്ലിഫിഷ് വിഷലിപ്തമായതിനാലാണ് ഈ തടാകം അപടം നിറഞ്ഞതാണ്.