ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

single-img
2 June 2015

chandrettan-evideyaജനപ്രിയ നായകന്‍ ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മയുടെ ഹര്‍ജി. സിനിമയിലെ സാങ്കല്‍പിക ഫോണ്‍നമ്പര്‍ തന്റേതാണെന്നും ഈ നമ്പര്‍ മൂലം തനിക്ക് ശല്യമുണ്ടാകുന്നുവെന്നും കാട്ടിയാണ് വീട്ടമ്മ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതനും കോടതി നോട്ടീസയച്ചു.

പരാതി അഭിഭാഷക കമ്മീഷന്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കും. ചിത്രത്തില്‍ നായികാ കഥാപാത്രമായ നമിതാ പ്രമോദ് ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ തിരുവനന്തപുരത്തെ വീട്ടമ്മയുമടതായിരുന്നു. ഈ നമ്പരിലേക്ക് നിരന്തരം ഫോണ്‍കോളുകളും അശ്ലീല സന്ദേശങ്ങളും ലഭിച്ചമതാടെയാണ് സംഗതി കാര്യമായത്.

തിരുവനന്തപുരത്ത് ഡ്രൈവിങ് സ്‌ക്കൂള്‍ നടത്തുന്ന 39കാരിയായ വിട്ടമ്മയ്ക്ക് സിനിമ പ്രദര്‍ശനത്തിനെത്തിയത് മുതല്‍ നിരന്തരം ഫോണ്‍ മകാളുകളും അശ്ലീല സന്ദേശങ്ങളും വരികയായിരുന്നു. ഇവരുടെ എയര്‍ടെല്‍ നമ്പറാണ് സിനിമയില്‍ സാങ്കല്‍പികമായി ഉപയോഗിച്ചത്. ഇതിനെതുടര്‍ന്നാണ് സിനിമയുടെ പ്രദര്‍ശനം ഉടന്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലും കോടതിയിലും പരാതി നല്‍കിയത്.