സ്വത്ത് തര്‍ക്കം; മകനെ അച്ഛന്‍ വെട്ടിക്കൊന്നു

single-img
2 June 2015

fsg-crime-scene-response-unit-01പാലക്കാട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെ അച്ഛന്‍ വെട്ടിക്കൊന്നു. ചിറ്റൂര്‍ പനയൂര്‍ നായര്‍മണ്ണത്ത് ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.  പ്രവീണിനെയാണ് (32) അച്ഛന്‍ ശ്രീധരന്‍ (55) വെട്ടിക്കൊന്നത്. പ്രവീണിന്റെ ഭാര്യ ലളിത, അമ്മ സത്യഭാമ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ ഇവരെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീധരനെ ചിറ്റൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് കുടുംബവുമായി അകന്നു കഴിയുകയായിരുന്ന ശ്രീധരന്‍ പുലര്‍ച്ചെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. പ്രവീണ്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

ശ്രീധരന്‍ ഒരു വര്‍ഷമായി ചിറ്റൂരിലെ ഒരു തടി മില്ലിലാണ് താമസം. കുടുംബവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തന്റെ പേരിലുണ്ടായിരുന്ന 29 സെന്റ് സ്ഥലം ഒരു ക്ഷേത്രത്തിന് എഴുതിക്കൊടുത്തിരുന്നു.