Categories: Movie ReviewsMovies

പ്രേക്ഷക മനസ്സില്‍ പ്രേമം പൂത്ത് തുടങ്ങി…..

എണ്‍പതുകളില്‍ ബാല്യവും തൊണ്ണൂറുകളില്‍ കൗമാരവും കടന്നവരുടെ കഥയാണ് പ്രേമത്തിലൂടെ അല്‍ഫോന്‍സ് പുത്രന്‍ അവതരിപ്പിക്കുന്നത്. ജോര്‍ജ്ജ ഡേവിഡിന്റെ ജീവിതകാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാവികാസം. കൗമാരകാലത്തെ ആകര്‍ഷണത്തിനൊപ്പമുള്ള പ്രേമം ,കലാലയകാലത്തെ പ്രേമം ,ഒടുവില്‍ വിവാഹത്തിലെത്തുന്ന പ്രേമം എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളിലെ പ്രണയത്തെ അതിസമര്‍ത്ഥമായി വിന്യസിച്ചിരിക്കുകയാണ് ആല്‍ഫോന്‍്‌സ് പുത്രന്‍ .

ജോര്‍്ജ്ജ് ഡേവിഡ് എന്ന നായകന്റെ പ്രായത്തിനൊപ്പം പ്രേമത്തിന്റെ ഗതിവേഗങ്ങളും മാറുന്നുണ്ട്. അടുത്ത സൂപ്പര്‍ സ്റ്റാര്‍ ഫഗദ്ഫാസിലോ , ദുല്‍ഖര്‍ സല്‍മാനോ എന്ന് സംശയത്തിലിരിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് നിവിന്‍ പോളിയുടെ ജോര്‍ജ് മൂന്ന് കാലത്തെ ജോര്‍ജ്ജ് ഡേവിഡിനെ ശരീരഭാഷകളിലും ശൈലിയിലും വേറിട്ടവതരിപ്പിച്ചു. ഈ നടന്റെ ഇതുവരെയുളളതില്‍ മികച്ച പ്രകടനവുമാണ് പ്രേമത്തിലേത്. വൈകാരിക രംഗങ്ങളെ ഫലിപ്പിക്കാനാകില്ലെന്ന പോരായ്മയെ നിവിന്‍ പ്രേമത്തില്‍ മറികടക്കുന്നുവെന്നത് എടുത്ത് പറയേണ്ട പ്രത്യേകതാണ്. ആക്ഷനും ഡാന്‍സും പ്രണയവും കാര്‍ക്കശ്യവും നിറഞ്ഞ ഭാവഭിന്നതകളില്‍ ചിലതിലെങ്കിലും ആറാം തമ്പുരാനിലെ മോഹന്‍ലാലിനെയും ഓര്‍മ്മിപ്പിച്ചു.

സായ് പല്ലവിയാണ് മറ്റൊരു താരം , ചിത്രത്തിലെ പ്രധാനനായികയായ ഇവരിലാണ് ചില നേരം ചിത്രത്തിന്റെ സൗന്ദര്യം. ആ കഥാപാത്രത്തിലുണ്ടാകുന്ന സംശയങ്ങളെ രൂപഭാവങ്ങളിലും നിലനിര്‍ത്തി. പ്രേമത്തിലെ മുഖ്യആകര്‍ഷണവും സായ് പല്ലവി തന്നെ. ഒപ്പം ശബരീഷ്,കിച്ചു,അല്‍ത്താഫ്,വില്‍സണ്‍ ജോസഫ്,സൗബിന്‍ ഷാഹിര്‍,വിനയ് ഫോര്‍ട്ട്,രണ്‍ജി പണിക്കര്‍,മഡോണ എന്നിവരുടെ കഥാപാത്രങ്ങളും സിനിമയ്ക്ക് പുതുമ നല്‍കുന്നു.
യാഥാര്‍ത്ഥ്യബോധത്തോടെ കഥ പറയുന്ന സംവിധായകന്‍ തന്നെയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നാല്‍പ്പത്തിയഞ്ച് മിനിട്ടുണ്ട് സിനിമയെങ്കിലും ആഘോഷിക്കേണ്ടവര്‍ക്ക് മനസറിഞ്ഞ് ആഘോഷിക്കാനുള്ള വക നല്‍കുന്നുണ്ട് പ്രേമം. ഒപ്പം ജീവിതയാഥാര്‍ത്ഥ്യങ്ങളും.

Share
Published by
evartha Desk

Recent Posts

500 ഇരകള്‍: ധോണി പുതിയ റെക്കോര്‍ഡിട്ടു

ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോണി പുതിയ റെക്കോര്‍ഡിട്ടു. ഏകദിന, ട്വന്റി20 മല്‍സരങ്ങളില്‍നിന്നു മാത്രമായി ധോണി പുറത്താക്കിയത് 500 താരങ്ങളെ. പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍ ഷതാബ് ഖാനെ സ്റ്റംപ് ചെയ്തു…

16 mins ago

“രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഫ്രാന്‍സുമായി…

32 mins ago

ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച; അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം.

തേഞ്ഞിപ്പലം: ദേശീയ പാതയില്‍ മലപ്പുറം പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ്‌ പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി താഴ്ചയിലേക്ക്…

48 mins ago

ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് മുല്ലപ്പള്ളി; കളത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചുവെന്ന് കെ. സുധാകരന്‍

പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെയും പരിചയ സമ്പന്നരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ…

17 hours ago

ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി: ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില്‍ ഫ്രാങ്കോയുടെ കോലം കത്തിച്ച് എഐവൈഎഫ് പ്രതിഷേധം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. ബിഷപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സിബിസിഐ അധ്യക്ഷന്‍ വ്യക്തമാക്കി. മുംബൈ ബിഷപ് എമിരറ്റിസ് (ആക്‌സിലറി)…

17 hours ago

ഇനി മുതല്‍ വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും ‘ജിഡി എന്‍ട്രിക്ക്’ വേണ്ടി പൊലീസ് സ്റ്റേഷനില്‍ പോകേണ്ട

വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പൊലീസ് സ്റ്റേഷനിലെ ജിഡി (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. ഇനി ജിഡി എന്‍ട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട…

18 hours ago

This website uses cookies.