അരുവിക്കര ഉപതിരഞ്ഞെടുപ്പ്:എസ്.എന്‍.ഡി.പി. യോഗം ശക്തി തെളിയിക്കാനില്ല: വെള്ളാപ്പള്ളി നടേശന്‍

single-img
31 May 2015

download (1)അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി. യോഗം ശക്തി തെളിയിക്കാനില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉപതിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ പ്രാദേശിക താത്പര്യം കണക്കിലെടുത്തായിരിക്കും വോട്ട് ചെയ്യുക എന്നും വെള്ളാപ്പള്ളി പറഞ്ഞു.യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരിനാഥന്‍ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ തന്നെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.