പിണറായി വിജയന്റെ നേതൃത്വത്തിൽ ഉപതിരഞ്ഞെടുപ്പിന് ഇറങ്ങിയാൽ ഇടതുപക്ഷം ജയിക്കില്ല :ടി.ജെ.ചന്ദ്രചൂഡൻ

single-img
31 May 2015

downloadസി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിൽ അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ഇറങ്ങിയാൽ ഇടതുപക്ഷം ജയിക്കില്ലെന്ന് ആ.എസ്.പി ദേശീയ ജനറൽ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡൻ . പിണറായി വിജയൻ നേതൃത്വത്തിലിരുന്ന കാലത്ത് എൽ.ഡി.എഫ് നിഷ്പ്രഭമായി, ഘടകകക്ഷികളെ ദുർബലപ്പെടുത്തിയെന്നും ചന്ദ്രചൂഡൻ പറഞ്ഞു.എന്നാൽ തിരഞ്ഞെടുപ്പിൽ ആർ.ബാലകൃഷ്ണപിള്ളയെ കൂട്ടുപിടിക്കുന്നത് ഇടതുമുന്നണിയ്ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.