വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി; ഗ്രൂപ്പ് അഡ്മിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു

single-img
31 May 2015

whatsapp_generic_650മുംബൈ: വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ ഗ്രൂപ്പ് അഡ്മിനെ ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. താനേയിലാണ് സംഭവത്തിൽ ഗുരുതരമായ പരിക്കുമായി ഇയാള്‍ ആശുപത്രിയിലാണ്. ബണ്ടി കുര്‍സേജ എന്ന വസ്ത്രവ്യാപാരി  ജയ്ഹോ എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നടത്തിയിരുന്നു.

വസ്ത്രവ്യാപരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുവാനായിരുന്നു ഈ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളായ അനില്‍ മുഖി, നരേഷ് റോഹ്റ എന്നിവര്‍ ഈ ഗ്രൂപ്പില്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഇതോടെ ഇവരെ ബണ്ടി ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി.

ഇതോടെ ബണ്ടിക്കെതിരെ പ്രതികാരം ചെയ്യുന്നതിനായി നരേഷ് ചവാന്‍, ബാബു സുരേഷ് എന്നിവർക്ക് കൊട്ടേഷൻ നൽകുകയായിരുന്നു. സംഘം ബണ്ടിയെ കടയില്‍ കയറി ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് കത്തി ഉപയോഗിച്ച് നരേഷ് ചവാന്‍ ബണ്ടിയെ കുത്തുകയായിരുന്നു. ഇവര്‍ നാലുപേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ബണ്ടിയുടെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.