‘സ്യൂട്ട്‌കേസ് സര്‍ക്കാരിനേക്കാള്‍ നല്ലത് സ്യൂട്ടും ബൂട്ടു സര്‍ക്കാർ’, രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
31 May 2015

modi-suit_650_012615070705ദില്ലി:  രാഹുല്‍ ഗാന്ധിയുടെ സ്യൂട്ടും ബൂട്ട് പരിഹാസത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്യൂട്ട്‌കേസ് സര്‍ക്കാരിനേക്കാള്‍ നല്ലത് സ്യൂട്ടും ബൂട്ടു സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. സ്യൂട്ട് ബൂട്ട് സര്‍ക്കാരാണ് താങ്കളുടേതെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് സ്യൂട്ട് കേസ് സര്‍ക്കാരിനേക്കാള്‍ നല്ലത് സ്യൂട്ട് ബൂട്ട് സര്‍ക്കാരാണെന്ന് മോദി പറഞ്ഞത്.

സ്യൂട്ട് കേസ് പാവങ്ങളുടേതാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സ്യൂട്ട്‌കേസ് സാധാരണക്കാര്‍ ഉപയോഗിക്കുന്നതാണെന്നും കോര്‍പറേറ്റുകളുടെ സ്യൂട്ട്‌കേസാണ് മോദിക്ക് താല്‍പര്യമെന്നും ടോം വടക്കന്‍ പറഞ്ഞു. അഴിമതി സര്‍ക്കാര്‍ പോയി പുതിയ സര്‍ക്കാര്‍ വന്നത് തന്നെ അഛേ ദിനിന്റെ സൂചനയാണെന്ന് മോദി പറഞ്ഞു. സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഇതുവരെ ഉണ്ടായിട്ടില്ല എന്നും മോഡി കൂട്ടിച്ചേര്‍ത്തു.