പാവപ്പെട്ട കർഷകരുടെ ഭൂമി തട്ടിപ്പറിക്കുന്നതിൽ പ്രധാനമന്ത്രി അതിശയകരമായ തിടുക്കം കാട്ടുന്നു:രാഹുൽ ഗാന്ധി

single-img
30 May 2015

download (2)പാവപ്പെട്ട കർഷകരുടെ ഭൂമി തട്ടിപ്പറിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിശയകരമായ തിടുക്കം കാട്ടുന്നതായി കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി . ഏതുവിധേനയും പാവങ്ങളുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള തിടുക്കത്തിലാണ് മോദി. കർഷകവിരുദ്ധമെന്ന് മനസിലാക്കി കൊണ്ടാണ് എതിർപ്പുകൾ വകവയ്ക്കാതെ മൂന്നാം തവണയും അദ്ദേഹം കർഷകവിരുദ്ധ നടപടിക്ക് തയ്യാറാകുന്നത്. കോർപ്പറേറ്റുകളുടെ സർക്കാറിനെതിരെ കർഷകർക്കു വേണ്ടിയുള്ള യുദ്ധം തുടരുമെന്നും രാഹുൽ ട്വിറ്ററിൽ എഴുതി.ഭൂമിയേറ്റെടുക്കൽ ഓഡിനൻസ് മൂന്നാം തവണയും പുറത്തിറക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്ത കേന്ദ്രസർക്കാർ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് രാഹുലിന്റെ പ്രസ്താവന.