വിഴിഞ്ഞം തുറമുഖം:കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കുന്നതു പരിഗണിക്കാമെന്ന് പ്രധാനമന്ത്രി

single-img
30 May 2015

download (1)വിഴിഞ്ഞം തുറമുഖത്തിനു കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കുന്നതു പരിഗണിക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉറപ്പു നല്‍കി. എന്നാൽ ട്രോളിംഗ് നിരോധന കാലാവധി കുറക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ അവതരിപ്പിച്ചു.

 

രാവിലെ 10.30നാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഫിഷറീസ് മന്ത്രി കെ. ബാബു, തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍, കൃഷി മന്ത്രി കെ.പി. മോഹനന്‍ എന്നിവരടങ്ങുന്ന സംഘം പ്രധാനമന്ത്രിയെ കണ്ടത്. ട്രോളിങ് നിരോധന കാലപരിധി 61 ദിവസമായി ഉയര്‍ത്തിയ കേന്ദ്ര തീരുമാനം പിന്‍വലിക്കണമെന്നു സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

 
ഇതു കേരളത്തെ സാരമായി ബാധിക്കുമെന്നും സംഘം വ്യക്തമാക്കി.റബറിന്റെ ഇറക്കുമതി തീരുവ കൂട്ടുക, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കു കൂടുതല്‍ തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘം പ്രധാനമന്ത്രിക്കുമുന്നില്‍ വച്ചു.