സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കുറിപ്പ് വായിക്കാന്‍ കഴിയാതെ രോഗികളോട് അസുഖം ചോദിച്ച് മരുന്നുകള്‍ നല്‍കേണ്ട ഗതികേടിലാണെന്ന് മെഡിക്കല്‍ ഷോപ്പുകാര്‍

single-img
30 May 2015

asdadawdസര്‍ക്കാര്‍ ആശുപത്രികളി ഡോക്ടര്‍മാര്‍ രോഗികള്‍ക്കു മരുന്നു കുറിച്ചു നല്കുന്ന പേരുകള്‍ വായിച്ചെടുക്കാന്‍ കഴിയുന്നില്ലെന്നു മെഡിക്കല്‍ ഷോപ്പ് നടത്തിപ്പുകാര്‍. ഇവര്‍ കുറിച്ചു നല്‍കുന്ന കുറിപ്പുകളില്‍ മരുന്നുകളുടെ പേര് ചില വരയും കുത്തുമായി മാറുമ്പോള്‍ അവ വായിക്കാനാകാതെ രോഗിയുടെ രോഗം ചോദിച്ചറിഞ്ഞു മരുന്നു നല്‌കേണ്ട ഗതികേടിലാണെന്ന് മെഡിക്കല്‍ ഷോപ്പുകാര്‍ പറയുന്നു.

കഴിഞ്ഞദിവസം ‘ഒ’ എന്നെഴുതിയതു കൂട്ടിമുട്ടാതെ ‘സി’ ആണെന്നു കരുതി ‘സി’ യില്‍ തുടങ്ങുന്ന മരുന്നു നല്കി രോഗിക്ക് അലര്‍ജിയും മറ്റു പ്രശ്‌നങ്ങളുമുണ്ടായതു വിവാദമായിരുന്നു. മാത്രമല്ല ഇത്തരം നിരവധി സംഭവങ്ങള്‍ ദിനംപ്രതി ഉണ്ടാകുന്നുണെ്ടന്നു മെഡിക്കല്‍ ഷോ പ്പുടമകള്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

രോഗികള്‍ മരുന്നുവാങ്ങാന്‍ ഡോക്ടര്‍മാരുടെ കുറിപ്പുമായി വരുമ്പോള്‍ അവരോട് രോഗം ചോദിച്ചറിഞ്ഞു മരുന്നു നല്കുന്ന സ്ഥിതി വന്‍വിപത്തുകള്‍ക്കും ഇടയാക്കുമെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു. ഇത് പരിഹരിക്കാന്‍ വായിക്കാവുന്ന വിധം ഡോക്ടര്‍മാര്‍ മരുന്നുകള്‍ കുറിക്കണമെന്നാണ് മെഡിക്കല്‍ഷോപ്പുകാരുടെ ആവശ്യം.

മാത്രമല്ല, സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ തിരക്ക് മൂലം രോഗിയും ഡോക്ടറും തമ്മില്‍ ആശയവിനിമയം കുറവായതിനാല്‍ മരുന്നു കുറിക്കല്‍ വരകളിലും കുത്തുകളിലും ഒതുങ്ങുന്നുവെന്നും അവര്‍ പരാതിപ്പെടുന്നു.