പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇന്‍ഷ്വറന്‍സ് പദ്ധതി വിജയമാണെന്ന് കാണിക്കാന്‍ അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ അവരുടെ അക്കൗണ്ടില്‍ നിന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പണം പിടിക്കുന്നു

single-img
30 May 2015

JanSuraksha_o1_english

അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ അവര്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തില്‍ നിന്നും ബാങ്ക് പണം പിടിക്കുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ജനങ്ങള്‍ ചേര്‍ന്നു എന്ന് വരുത്തി തീര്‍ക്കുവാനാണ് അവരുടെ അനുമിതയില്ലാതെ പണം പിടിക്കുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബാങ്കിങ്- ഇന്‍ഷ്വറന്‍സ് മേഖയിലെ ഈ കടുത്ത ലംഘനവുമായി അക്കൗണ്ട് ഉടമകളില്‍ നിന്നും പണം ഈടാക്കുന്നത്.

പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചസമയത്ത് നല്ല ജനപങ്കാളിത്തം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. 18നും 50നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് 330 രൂപ വാര്‍ഷിക പ്രീമിയത്തില്‍ രണ്ടുലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും 18നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നതാണ് പദ്ധതി. എന്നാല്‍ ഇന്ധന വില വര്‍ദ്ധനവും മറ്റും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായതോടെ പ്രതീക്ഷിച്ചതിനേക്കാള്‍ താഴെയുള്ള തണുത്ത പ്രതികരണമാണ് ഈ പദ്ധതിക്ക് ജനങ്ങളില്‍ നിന്നും ലഭിച്ചത്.

കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ കടുത്ത സമ്മര്‍ദ്ദം മൂലം ബാങ്കിനെ ഇത്തരത്തിലുള്ള ചട്ടവിരുദ്ധ നിലപാടുകള്‍ക്ക് പ്രേരിപ്പിക്കുന്നത്. മാത്രമല്ല എസ്.ബി.ഐ അക്കൗണ്ട് ഉള്ള ഒരു വ്യക്തി മറ്റേതെങ്കിലും ബാങ്കില്‍ നിന്നും ഈ പദ്ധതിയില്‍ ചേര്‍ന്നാലും എസ്.ബി.ഐ അവരുടെ അനുമതി ചോദിക്കാതെ ഈ പദ്ധതിയില്‍ ചേര്‍ക്കുമെന്നും അനുഭവസ്ഥര്‍ പറയുന്നു.

പല അക്കൗണ്ട് ഉടമകളും തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ട ശേഷമാണ് ഇത്തരത്തിലുള്ള ചതിയെപ്പറ്റി അറിയുന്നത്. ഇത് അന്വേഷിച്ചെത്തുന്ന അക്കൗണ്ട് ഉടമകളോട് ബാങ്ക് അധികൃതര്‍ തങ്ങളുടെ മുകളില്‍ നിന്നുള്ള ഉത്തരവാണിതെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് ചെയ്യുന്നത്.

എസ്.ബി.ഐക്ക് പുറമേ മറ്റ് പൊതുമേഖലാ ബാങ്കുകളുടെ ജീവനക്കാരോടും മറ്റ് ജോലികൾ നിർത്തി വെച്ച് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നീ പദ്ധതികളിൽ കൂടുതൽ ആളുകളെ ചേർക്കാനാണു മുകളിൽ നിന്ന് ലഭിച്ചിട്ടുള്ള നിർദ്ദേശമെന്ന് ബാങ്ക് ജീവനക്കാർ ഇ-വാർത്തയോട് പറഞ്ഞു.

ഇന്‍ഷ്വറന്‍സ് ഒരു വ്യക്തിയുടെ താല്‍പര്യമാണെന്നും താല്‍പര്യമായാതെ ഒരു സ്ഥാപനം ആ വ്യക്തിയെ അതില്‍ ചേര്‍ക്കരുതെന്നുമുള്ള ഇന്‍ഷ്വറന്‍സ് നിയ േമറികടന്ന് ഒരു ഒപ്പോ മറ്റു രേഖകളോ ഒന്നുമില്ലാതെയുള്ള ബാങ്കിന്റെ ഈ നടപടി
ബാങ്കിങ്, ഇന്‍ഷുറന്‍സ് നിയമങ്ങളുടെ കടുത്ത ചട്ടലംഘനമാണ്. മാത്രമല്ല അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ ഒരു രൂപ പോലും പിന്‍വലിക്കാന്‍ ബാങ്കിന് അവകാശമില്ലെന്ന നിയമവും ഇവിടെ ലംഘിക്കപ്പെടുകയാണ്.

ഇന്‍ഷ്വറന്‍സ് എടുക്കുന്നയാളെ ഇന്‍ഷ്വറന്‍സിന്റെ വിശദാംശങ്ങള്‍ ബോദ്ധ്യപ്പെടുത്തണമെന്ന നിയമം പാലിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല ഇന്‍ഷ്വറന്‍സ് എടുക്കന്നയാളിന്റെ സമ്മതമില്ലാതെ, അവകാശിയായി ബാങ്കില്‍ അക്കൗണ്ട് എടുത്തപ്പോഴുള്ള അവകാശിയെയാണ് ബാങ്ക് വെയ്ക്കുന്നത്. അവകാശി മരണപ്പെട്ടോ അതോ വിവാഹമോചനം നേടിയോ എന്നുപോലും ബാങ്ക് അന്വേഷിക്കുന്നില്ലെന്നുള്ളതാണ് വിചിത്രം. മാത്രമല്ല പോളിസി രേഖകളൊന്നും അക്കൗണ്ട് ഉടമകളുടെ പക്കല്‍ എത്താത്തതിനാല്‍ ക്ലൈം ചെയ്യുന്ന കാര്യത്തിലും അക്കൗണ്ട് ഉടമയ്ക്ക് വിവരശമാന്നുമില്ല എന്നുള്ളതാണ് സത്യം.