മികച്ച സംഭരണ ശേഷിയും വിലക്കുറവുമായി ഷവോമിയുടെ പുതിയ രണ്ട് പവർ ബാങ്കുകൾ കൂടി ഇന്ത്യലെത്തി

single-img
30 May 2015

xiaomi_mi_power_banksഷവോമിയുടെ അതിശക്തമായ സംഭരണ ശേഷിയുള്ള പവർ ബാങ്ക് പോർട്ടബിൾ ചാർജറുകൾ ഇന്ത്യയിലേക്ക്. 16000mAhന്റേയും5000mAhന്റേയും രണ്ട് പവർ ബാങ്ക് പോർട്ടബിൾ ചാർജറുകളും യഥാക്രമം 1,399 രൂപക്കും 699 രൂപക്കും ജൂൺ 9 മുതൽ ഇന്ത്യയിൽ ലഭിച്ചു തുടങ്ങും.  16000mAhന്റെ ചാർജർ കഴിഞ്ഞ നവംബറിൽ ചൈനീസ് വിപണിയിൽ എത്തിയിരുന്നു.

2 യുഎസ്ബി പോർട്ടും ഒരു മൈക്രോ യുഎസ്ബി പോർട്ടും അടങ്ങുന്ന 16000mAh ചാർജർ 5.1V/3.6A ഔട്ട്പുട്ട് നൽകുന്നു. 350 ഗ്രാം ഭാരമുള്ള ചാർജറിന് 93% കൺവർഷറേറ്റുണ്ട്. 16000mAh ചാർജർ ഉപയോഗിച്ച് മൂന്നിലേറെ പ്രാവശ്യം ഷവോമി റെഡ്മി നോട്ട് 4ജി ചാർജ് ചെയ്യുവാൻ സാധിക്കും.

അതുപോലെ തന്നെ 1 യുഎസ്ബി പോർട്ടും ഒരു മൈക്രോ യുഎസ്ബി പോർട്ടും അടങ്ങുന്ന 5000mAh എംഐ പവർ ബാങ്കിന് 156 ഗ്രാം ഭാരവും ചാർജറിന് 93% കൺവർഷറേറ്റുമുണ്ട്. 5.1V/3.6A ഔട്ട്പുട്ട് നൽകുന്നു 5000mAh ചാർജർ ഉപയോഗിച്ച് ഒരു തവണ ഷവോമി റെഡ്മി നോട്ട് 4ജി ചാർജ് ചെയ്യുവാനും സാധിക്കും.