വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവാവിന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡ് ഒഴിച്ചു

single-img
30 May 2015

AD0RPD_1_-acid_ബല്ലിയ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവാവിന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡ്  ഒഴിച്ചു. ഉത്തര്‍പ്രദേശിലെ ബല്ലിയില്‍ സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ആണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജാംഗാവോണ്‍ വില്ലേജിലെ രാജ്‌കുമാര്‍ പാല്‍ എന്നയാള്‍ക്കാണ്‌ പൊള്ളലേറ്റത്‌. വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഈ ക്രൂരകൃത്യം ചെയ്തത്.

ഇയാളെ ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന്‌ വാരണാസിയിലേക്ക്‌ വിദഗ്‌ദ്ധ ചികിത്സയ്‌ക്ക് പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ വെള്ളിയാഴ്‌ച രാവിലെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ടെറസില്‍ കിടന്ന ഉറങ്ങുമ്പോള്‍ അയല്‍ക്കാരിയായ പെണ്‍കുട്ടി എത്തുകയും മുഖത്ത്‌ ആസിഡ്‌ ഒഴിക്കുകയുമായിരുന്നു. മുഖത്ത്‌ പൊള്ളലേറ്റ യുവാവിനെ പെട്ടെന്ന്‌ തന്നെ ജില്ലാ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുകയും വിദഗ്‌ദ്ധ നിര്‍ദേശത്തെ തുടര്‍ന്ന്‌ വാരണാസിയിലേക്ക്‌ മാറ്റുകയുമായിരുന്നു.

വെള്ളിയാഴ്‌ച പയ്യന്റെ മാതാവ്‌ സമര്‍പ്പിച്ച പരാതിയില്‍ പോലീസ്‌ കേസെടുക്കുകയും പെണ്‍കുട്ടിയെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. ദീര്‍ഘകാലമായി പെണ്‍കുട്ടി ഇയാള്‍ക്ക്‌ പിന്നാലെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പുറകേ നടക്കുകയായിരുന്നു.