ഇന്ത്യ സാമ്പത്തിക പുരോഗതി കൈവരിച്ചു തുടങ്ങി; ജിഡിപി വന്‍ കുതിപ്പ് രേഖപ്പെടുത്തി

single-img
30 May 2015

India’s-GDP55ഇന്ത്യ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങി. കഴിഞ്ഞ വര്‍ഷങ്ങളിലെ മുരടിപ്പിനു ശേഷം ഇന്ത്യയുടെ മൊത്ത സാമ്പത്തിക ആഭ്യന്തരരോത്പാദനത്തില്‍ (ജിഡിപി) വന്‍ കുതിപ്പ് രേഖപ്പെടുത്തി. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ മൊത്തം ആഭ്യന്തരരോത്പാദനം 7.5% ആയി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 6.6% ആയിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം കണക്കെടുത്താല്‍ വളര്‍ച്ചാ നിരക്ക് 7.3 ആണെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ മൊത്തം സാമ്പത്തിക ഉത്പാദനം 6.9 ശതമാനമായിരുന്നു. ഇക്കൊല്ലം വളര്‍ച്ച 7.4 ശതമാനത്തിലെത്തുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിഗമനം. രാജ്യം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നു കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വെയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.