ജയലളിത ആര്‍കെ നഗറില്‍ മത്സരിക്കും; ഡിഎംകെ മത്സര രംഗത്ത് നിന്നും പിന്മാറി

single-img
30 May 2015

1164_S_jayalalitha-lജയലളിത ആര്‍കെ നഗറില്‍ മത്സരിക്കും. എഐഎഡിഎംകെ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഡിഎംകെ കഴിഞ്ഞദിവസം പറ‍ഞ്ഞിരുന്നു. ജൂണ്‍ 27 നാണ് ഉപതെരഞ്ഞെടുപ്പ്.  ഡി.എം.കെ കളത്തില്‍നിന്ന് പിന്‍വലിഞ്ഞതോടെ ജയലളിതയ്ക്ക് മണ്ഡലത്തില്‍ കാര്യമായ എതിര്‍പ്പൊന്നുമുണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പി.എം.കെ, കോണ്‍ഗ്രസ്, ബി.ജെ.പി, ടി.എം.സി, എം.ഡി.എം.കെ എന്നീ കക്ഷികള്‍ മത്സരിക്കാനുള്ള സാധ്യത കുറവാണ്. ആം ആദ്മി പാര്‍ട്ടിയും സ്വതന്ത്ര സ്ഥാനാര്‍ഥികളുമായിരിക്കും ജയലളിതയോട് ചിലപ്പോള്‍ ഏറ്റുമുട്ടുക. പി. വെട്രിവേല്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.