മനുഷ്യന് ഇത്രയും ക്രൂരനാകാന്‍ കഴിയുമോ? യുവാവിനെ കൊലപ്പെടുത്തുന്നതിനു മുന്‍പ് ഐഎസ് സ്വയം ശവക്കുഴി വെട്ടിച്ചു

single-img
29 May 2015

imagesവീണ്ടും തങ്ങളുടെ ക്രൂരമനോഭാവം തുറന്നുകാട്ടി ഐഎസ്. എഎസ് പിടികൂടിയ യുവാവിനെ കൊലപ്പെടുത്തുന്നതിനു മുന്‍പ് സ്വയം ശവക്കുഴി വെട്ടിച്ചു എന്നു ഞെട്ടിപ്പിക്കുന്ന വ്വരമാണ് പുറത്തുവരുന്നത്. ഇതിന്റെ വീഡിയോയും ഐസിസ് പുറത്ത് വിട്ടിട്ടുണ്ട്. സിറിയയിലെ അല്‍ ക്വറിയാദ് അയ്‌നില്‍ നിന്നും പിടികൂടിയ യുവാവിനെ കഴുത്തറുത്താണ് കൊന്നത്. സിറിയന്‍ സൈന്യത്തിന്റെ ചാരന്‍ എന്നരോപിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്ര ധരിച്ച് യുവാവ് വിജനമായ ഒരു പ്രദേശത്ത് കുഴിവെട്ടുകയാണ് . കുഴിവെട്ടി പൂര്‍ത്തിയാക്കുമ്പോഴേക്കും ഐഎസിന്റെ കറുത്ത കൊടി പാറുന്ന ഒരു വാഹനം യുവാവിന് സമീപം വന്നു നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് വാഹനത്തില്‍ നിന്നും വരുന്നയാള്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ശവശരീരം കുഴിയിലിട്ടു മൂടുകയും ചെയ്യുന്നുണ്ട്.