ആറന്മുള വിമാനത്താവളത്തിനുവേണ്ടി മണ്ണിട്ടു നികത്തിയ തോട്ടില്‍ നിന്നും മണ്ണ് നീക്കം ചെയ്ത് പഴയതുപോലെയാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

single-img
29 May 2015

05tvpt-aranmula_1448892fആറന്മുള വിമാനത്താവളത്തിനുവേണ്ടി മണ്ണിട്ടു നികത്തിയ തോട്ടില്‍ നിന്നും മണ്ണ് നീക്കം ചെയ്ത് പഴയതുപോലെയാക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. 2.50 ഹെക്ടര്‍ ആണ് തോട്ടില്‍ 1.8 ഹെക്ടര്‍ മണ്ണിട്ടു നികത്തിയിരുന്നതിനെയാണ് എത്രയും വേഗം മണ്ണ് നീക്കം ചെയ്ത് പഴയതുപോലെയാക്കണമെന്ന് ഉത്തരവ് വന്നത്.

ലാന്‍ഡ് റവന്യു കമ്മിഷ്ണറുടെ 2013ലെ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മണ്ണ് നീക്കം ചെയ്യുന്നതെന്നും ഇത് അന്തിമമാണെന്നും കലക്ടര്‍ എസ്. ഹരികിഷോര്‍ ഉത്തരവില്‍ പറയുന്നുണ്ട്. വിമാനത്താവള പദ്ധതിയോട് വിയോജിപ്പില്ലെന്നു വ്യക്തമാക്കുന്ന എന്‍ഒസി പിന്‍വലിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത് കണക്കിലെടുത്താണ് നടപടിയെന്ന് പദ്ധതിക്കാരായ കെജിഎസ് ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജിജി ജോര്‍ജിനെ മന്ത്രാലയം അറിയിച്ചു.

ആറന്മുള വിമാനത്താവള പദ്ധതിക്കു നല്‍കിയ അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്നലെ പിന്‍വലിച്ചിരുന്നു.