ഇനി ഗുജറാത്ത് പോലീസ് ഹാർലി ഡേവിഡ്സണിൽ പറക്കും

single-img
29 May 2015

harly-davisഇനി ലോകോത്തര നിലവാരത്തിലുള്ള ആഡംബര ബൈക്കായ ഹാർലി ഡേവിഡ്സണിൽ ഗുജറാത്ത് പോലീസ് പറക്കും. ഹാര്‍ലി ഡേവിസന്‍ ബൈക്കുകള്‍ വാങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സേനയാണ് ഗുജറാത്ത്. ഉയര്‍ന്ന ശേഷിയുള്ള ഈ ബൈക്കുകള്‍ ഓടിക്കാന്‍ പ്രത്യേക  പരിശീലനം നേടിയവരാരും ഇന്ന് ഗുജറാത്ത് പൊലീസിലില്ല എന്നതാണ് മറ്റൊരു രസകരമായ വസ്തുത. അതിനാൽ ഹാര്‍ലി ഡേവിസൺ തന്നെ പരിശീലനം നല്‍കുമെന്നാണ് അറിയുന്നത്.

ഒമ്പത് ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 ബൈക്കുകളാണ് ഗുജറാത്ത് പൊലീസ് അടുത്തിടെ വാങ്ങിച്ചത്. പോലീസ് സേനയ്ക്കു വേണ്ടി പ്രത്യേകം നിർമ്മിച്ചവയാണ്‌ ഇത്. 350 സിസി ശേഷിയുള്ള ബൈക്കില്‍ കവിഞ്ഞതൊന്നും ഇന്നത്തെ സാഹചര്യത്തില്‍ വേണ്ടവിധം ഉപയോഗിക്കാൻ സാധിക്കില്ല. ഹാർലി 500 സിസിയാണ്.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4.33 ലക്ഷം രൂപ വിലവരും ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 ബൈക്കിന്. 749സിസി ശേഷിയുള്ള ഒരു ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്.