അഫ്ഗാനിസ്ഥാനില്‍ താലിബാനും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരും തമ്മില്‍ നടന്ന റ്റുമുട്ടലില്‍ 27 പേര്‍ മരിച്ച

single-img
26 May 2015

12/10/2001. EXCLUSIVE Northern alliance troops entering in Kandaharഅഫ്ഗാനിസ്ഥാനില്‍ താലിബാനും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 27 ഭീകരര്‍ മരിക്കുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 15 ഐഎസ്‌ഐഎസ് ഭീകരരും 12 താലിബാന്‍ ഭീകരരുമാണ് മരിച്ചത്.

ഫറാ പ്രവിശ്യയിലെ ഖാക് ഇ സാഫിദ് ജില്ലയിലെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് വിദേശികളായ നാലു സ്ത്രീകളെയടക്കം 12 ഐഎസ്‌ഐഎസ് പ്രവര്‍ത്തകരെ ജീവിനോടെ പിടികൂടിയതായി താലിബാന്‍ അറിയിച്ചു. എന്നാല്‍ അഫ്ഗാന്‍ സൈന്യം ഈ ഏറ്റുമുട്ടലില്‍ ഇടപെടില്ലെന്ന് സൂചന നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 14 വര്‍ഷങ്ങളായി താലിബാനും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. രാജ്യത്ത് ഐഎസിന്റെ സ്വാധീനം വര്‍ധിക്കുന്നതായി നാറ്റോ അറിയിച്ചതിനു പിന്നാലെയാണ് ഈ ഏറ്റുമുട്ടലുണ്ടായത്.