ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധമുണ്ടെങ്കില്‍ സുധീരന്‍ ബൈക്ക് തള്ളി പ്രതിഷേധിച്ചോട്ടെയെന്ന് വി മുരളീധരന്റെ പരിഹാസം

single-img
26 May 2015

V Muralidharanഇന്ധന വില വര്‍ധനയില്‍ അത്രയ്ക്ക് പ്രതിഷേധമുണ്ടെങ്കില്‍ സുധീരന്‍ ബൈക്ക് തള്ളി പ്രതിഷേധിച്ചോട്ടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ പരിഹാസം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ  ബൈക്ക് തള്ളിയുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകിയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ധന വിലവര്‍ധയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ ബിജെപി തയ്യാറല്ല. വേണമെങ്കില്‍ വി എം സുധീരന്‍ ബൈക്ക് തള്ളി പ്രതിഷേധിച്ചോട്ടെയന്നും മുരളീധരന്‍ പരിഹസിച്ചത്. മോഡി സർക്കാർ വന്നിട്ടും ഇന്ധന വിലയിൽ മാറ്റമൊന്നും വന്നിട്ടില്ല. സാധാരണക്കാരന്റെ പോക്കറ്റ് കീറുംവിധം ഇന്ധന വില കുത്തനെ ഉയര്‍ന്നിട്ടും പ്രതിഷേധിക്കാന്‍ ഒരുക്കമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.