മാണി കോഴ വാങ്ങിയെന്നു വിജിലന്‍സിനു ബോധ്യപ്പെട്ടു; മാണിയുടെ പേരു കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ വിജിലന്‍സ് നീക്കം

single-img
25 May 2015

km-mani.jpg.image_.784.410
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്ക് കുരുക്കു മുറുക്കി. മാണി കോഴ വാങ്ങിയെന്നു വിജിലന്‍സിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ കുറ്റപത്രം ഉടനുണ്ടാകുമെന്നും മാണിയുടെ പേരു കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നും വിജലന്‍സ് വൃത്തങ്ങള്‍ സൂചന നല്‍കി.

ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധന ഫലവും മൊഴിയാണു വിജിലന്‍സ് നിര്‍ണായക തെളിവായി സ്വീകരിച്ചിരിക്കുന്നത്. മാണിക്ക് ഔദ്യോഗിക വസതിയില്‍ വച്ചു ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പണമടങ്ങിയ പെട്ടി കൈമാറുന്നതു കശണ്ടന്നായിരുന്നു അമ്പിളിയുടെ മൊഴി.

അമ്പിളിയുടെ മൊഴി യും നുണപരിശോധന ഫലവും ഒന്നാണെന്നാണ് ഫോറന്‍സിക് വിഭാഗം നല്കിയിരിക്കുന്ന റിപ്പോര്‍ട്ട്. വിജിലന്‍സ് നുണപരിശോധനാ ഫലം ഇന്നു കോടതിയില്‍ സമര്‍പ്പിക്കും.