ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ജോണ്‍ ഫോര്‍ബ്‌സ് നാഷ് ജൂനിയര്‍ വാഹന അപകടത്തില്‍ മരിച്ചു

single-img
25 May 2015

Nashന്യൂജേഴ്‌സി: ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമായ ജോണ്‍ ഫോര്‍ബ്‌സ് നാഷ് ജൂനിയര്‍ (82) വാഹന അപകടത്തില്‍ മരിച്ചു. അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വെച്ചായിരുന്നു കാറപകടത്തിൽ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഭാര്യ അലീസിയ നാഷും അപകടത്തില്‍ കൊല്ലപ്പെട്ടു. ഡ്രൈവര്‍ ഗുരുതരമായി പരിക്കകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.  ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ് മരണത്തിന് ഇടയാക്കിയതെന്ന് പോലീസ പറഞ്ഞു. 1994ല്‍ നാഷിന് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇദ്ദേഹമവതരിപ്പിച്ച ‘നാഷ് ഇക്വിലിബ്രിയം’ എന്ന ആശയമാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സ്‌കിസോഫ്രിനിയ രോഗത്തിന് അടിമയായിരുന്ന നാഷിന്റെ ജീവിതത്തെ ആസ്പദമാക്കി ഹോളിവുഡിൽ പുറത്തിറങ്ങിയ ‘ബ്യൂട്ടിഫുള്‍ മൈന്‍ഡ്’ എന്ന ചിത്രത്തില്‍ നടന്‍ റസ്സല്‍ ക്രോവാണ് ചിത്രത്തല്‍ ഇദ്ദേഹത്തെ അവതരിപ്പിച്ചത്.

1957ല്‍ വിവാഹിതനായിരുന്ന നാഷ് 1962ല്‍ വിവാഹമോചിതരായിരുന്നു. എന്നാല്‍ ഭാര്യ പിന്നീടും നാഷിനൊപ്പം തുടരുകയായിരുന്നു. പിന്നീട് 2011ല്‍ ഇവര്‍ വീണ്ടും വിവാഹിതരായി.