പാകിസ്ഥാന്‍ പ്രസിഡന്റിന്റെ മകൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു

single-img
25 May 2015

mamnuoolഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് മാംനൂന്‍ ഹുസൈന്റെ മകന് നേരെ വധശ്രമം. തലത്ത് മാംനൂനിന് നേരെ ഇന്ന് പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ബലൂചിസ്താനിലുണ്ടായ സ്‌ഫോടനത്തില്‍ ഇയാളുടെ അംഗരക്ഷകരായ അഞ്ചുപോലീസുകാര്‍ക്കും മറ്റ് ആറുപേര്‍ക്കും പരിക്കേറ്റു.

ബോംബുമായി ബൈക്കിലെത്തിയ ചാവേറാണ് ആക്രമിച്ചത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തില്ല.

ഇന്ത്യന്‍ വംശജനായ മാംനൂന്‍ ഹുസൈന്‍ 2013 ലാണ് പാകിസ്ഥാന്‍ പ്രസിഡന്റായത്. ആഗ്രയിൽ ജനിച്ച ഹുസൈന്‍ 1947-ല്‍ ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന് പാകിസ്ഥാനിലേക്ക് കുടിയേറി. 1999ല്‍ കുറച്ചുകാലം സിന്ധ് പ്രവിശ്യയുടെ ഗവര്‍ണറായിരുന്നു.