സണ്ണി ലിയോണിനും ഗൂഗിള്‍ സിഇഒ ലാറി പേജിനും എതിരെ കേസ്

single-img
25 May 2015

x1423212094Sunny-Leone-Leela,P20,282,29.jpg.pagespeed.ic.E_wwxkdMCYനടി സണ്ണി ലിയോണ്‍, ഗൂഗിള്‍ സിഇഒ, ലാറി പേജിനും എതിരെ കേസ്. അരിന്‍ജയ് എന്ന യുവാവാണ് ഇത്തവണ സണ്ണിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അരിന്‍ജയ് വാങ്ങിയ ബോളിവുഡ് സിനിമാ മാസികയില്‍ സണ്ണി ലിയോണിനിന്റെ അശ്ലീലചിത്രങ്ങളുണ്ടെന്നാണ് ആരോപണം. മാഗസിനില്‍ കണ്ട വെബ്‌സൈറ്റ് നോക്കിയപ്പോള്‍ കൂടുതല്‍ അശ്ലീലചിത്രങ്ങളുടെണ്ടന്നും ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

സണ്ണി ലിയോണ്‍,  ലാറി പേജ്, ബോളിവുഡ് മാഗസിന്‍ എഡിറ്റര്‍ എന്നിവര്‍ക്കെതിരെയാണ് അരിന്‍ജയ് പൊലീസിനു പരാതി നല്‍കിയിരിക്കുന്നത്. പരാതിയെത്തുടര്‍ന്ന് അശ്ലീല പുസ്തക വില്‍പന, സ്ത്രീകളെ മോശമാക്കി ചിത്രീകരിക്കല്‍, ഐ.ടി. ആക്ട് എന്നിവപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.