ബാറ്റിംഗ് പാടവത്തിന്‍റെ പേരിലാകണം കൊഹ്‍ലിയെ ലോകം ഓര്‍ക്കേണ്ട; അല്ലാതെ ചൂടന്‍ സ്വഭാവത്തിന്‍റെ പേരിലാകരുത്- മുഹമ്മദ് അസ്‍ഹറുദ്ദീന്‍

single-img
25 May 2015

mohammad-azharuddin.jpg.crop_displayകൊഹ്‍ലിയുടെ ചൂടന്‍ സ്വഭാവം ആശങ്ക ഉണര്‍ത്തുന്നതാണെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസ്‍ഹറുദ്ദീന്‍. വിരാട് അനുഗ്രഹീതനായ ഒരു ക്രിക്കറ്ററാണ്. ബാറ്റിംഗ് പാടവത്തിന്‍റെ പേരിലാകണം അദ്ദേഹത്തെ ലോകം ഓര്‍ക്കേണ്ടതെന്നാണ് തന്‍റെ ആഗ്രഹം. അല്ലാതെ അദ്ദേഹത്തിന്‍റെ ചൂടന്‍ സ്വഭാവത്തിന്‍റെ പേരിലാകരുത്.

ടെസ്റ്റ് നായകനാകാന്‍ ഇന്ന് ഇന്ത്യയുടെ മുന്നിലുള്ള ഏറ്റവും യോഗ്യനായ താരമാണ് കൊഹ്‍ലി. എന്നാല്‍ പെട്ടെന്ന് രോഷാകുലനായി കളിക്കളത്തിലും പുറത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സ്വഭാവം നിയന്ത്രിക്കാനായില്ലെങ്കില്‍ എല്ലാം നശിക്കും. തീര്‍ച്ചയായും കൊഹ്‍ലിയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ ഒരു വസ്തുതയാണ് ഇതെന്ന് അസ്‍ഹര്‍ പറഞ്ഞു.