നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വടക്കാഞ്ചേരി-വാളയാര്‍ ദേശീയപാതയില്‍ ടോള്‍ പിരിക്കാനുള്ള നീക്കം ജനരോഷത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു

single-img
23 May 2015

valayar-toll-plazaറോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വടക്കഞ്ചേരി-വാളയാര്‍ ദേശീയപാതയില്‍ ടോള്‍ പിരിക്കാനുള്ള നീക്കം ജനരോഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി ഉപേക്ഷിച്ചു. ഇതു സംബന്ധിച്ച് സമരക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ടോള്‍ പ്ലാസ അധികൃതര്‍ അറിയിച്ചു.

കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് 45 രൂപ, ചെറിയ ചരക്കുവാഹനങ്ങള്‍ക്കും മിനിബസിനും 75 രൂപ, ബസ്, ട്രക്ക് എന്നിവയ്ക്ക് 160 രൂപ ചരക്കുവാഹനങ്ങള്‍ക്കും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും യഥാക്രമം 250, 300 രൂപ എന്നിങ്ങനെയായിരുന്നു ടോള്‍. ഇരുഭാഗത്തേക്കുമായി ഇതിന്റെ ഇരട്ടിയോളം വരും ടോള്‍ നിരക്ക്.

റോഡ് പൂര്‍ത്തിയാകാതെ ആറുമാസം മുമ്പ് ടോള്‍ പിരിവ് ആരംഭിക്കുന്നതിനെതിരെയാണ് നിലവില്‍ സമരം. 54 കിലോമീറ്റര്‍ റോഡില്‍ വാളയാര്‍ മുതല്‍ ചന്ദ്രനഗര്‍ വരെ 18 കിലോമീറ്ററും കാഴ്ചപ്പറമ്പ് മുതല്‍ മംഗലം പാലം വരെ 28 കിലോമീറ്ററും കണക്കാക്കി 46 കിലോമീറ്റര്‍ ദൂരത്തിലാണ് വെള്ളിയാഴ്ച രാത്രി മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചത്.

2016 ല്‍ പൂര്‍ത്തിയാക്കി കൈമാറേണ്ട റോഡ് 70 ശതമാനം പോലും പണി പൂര്‍ത്തിയായിട്ടില്ല. പലതവണ പദ്ധതികള്‍ മുടങ്ങിപ്പോയതിന് ശേഷം 2010 കഴിഞ്ഞാണ് വടക്കഞ്ചേരിവാളയാര്‍ പാതയില്‍ ഹൈദരാബാദ് ആസ്ഥാനമായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് നാലുവരിപ്പാതയുടെ നിര്‍മ്മാണം ആരംഭിച്ചത്.