റംസാന്‍ മാസത്തിലെ അവസാന പത്ത് നാളുകള്‍ യു.എ.ഇയില്‍ പൊതു അവധിയാക്കാന്‍ ഒരുങ്ങുന്നു

single-img
22 May 2015

Grand Mosque in Abu Dhabiറംസാന്‍ മാസത്തിലെ അവസാന പത്ത് നാളുകള്‍ യു.എ.ഇ പൊതു അവധിയാക്കിയേക്കും. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ മുമ്പാകെ ഷാര്‍ജയില്‍നിന്നുള്ള അംഗം മുസാബ അല്‍ കത്ബി വെച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ യുഎഇ സര്‍ക്കാരിന്റെ ഭാഗമായ ഫെഡറല്‍ അഥോറിട്ടിയുടെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കും.

റംസാനിലെ അവസാന പത്തുദിവസം പള്ളിയില്‍ പ്രാര്‍ഥനകളുമായി കഴിയാന്‍ ഈ തീരുമാനം നടപ്പിലായാല്‍ വിശ്വാസികള്‍ക്കു അവസരം ലഭിക്കും. മാത്രമമല്ല, പത്തുദിവസം അവധി ലഭിക്കുകയാണെങ്കില്‍ പലര്‍ക്കും ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും. പത്തു ദിവസം അവധി നല്‍കുന്നത് നോമ്പൂ മൂലം ശാരീരികമായി തളര്‍ന്നിരിക്കുന്നവര്‍ക്ക് ഏറെ സഹായകമാകുമെന്നും അഥോറിട്ടി കരുതുന്നു.

സൗദി അറേബ്യ റമദാനിലെ അവസാന പത്തു ദിവസങ്ങള്‍ അവധി നല്‍കുന്നുണ്ടെന്നും യുഎഇയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ഷവുമുള്ള പതിനഞ്ച് അവധിയില്‍ നാലെണ്ണമാണ് ഈദുല്‍ ഫിത്വറിന് ഇപ്പോള്‍ നല്‍കുന്നതെന്നും കത്ബി ചൂണ്ടിക്കാട്ടി.