ബീഫ് കഴിക്കാതെ ജീവിക്കാന്‍ പറ്റില്ലെന്ന് പറയുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി

single-img
22 May 2015

mukhtar-abbas-naqvi-idea-ex1ബീഫ് കഴിക്കാതെ ജീവിക്കാന്‍ പറ്റില്ലെന്നു കരുതുന്നവര്‍ ഇന്ത്യ വിട്ട് പാക്കിസ്ഥാനിലേക്കോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ പോകണമെന്നു കേന്ദ്ര പാര്‍ലമെന്ററി കാര്യവകുപ്പു സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ബീഫ് നിരോധനത്തെ അനുകൂലിക്കുന്നുവെന്നും ആജ് തക് ചാനല്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണു നഖ്‌വിയുടെ വിവാദ പ്രസ്താവന.

ബീഫ് കഴിക്കാന്‍ പറ്റാതെ മരിക്കാന്‍ തുടങ്ങുന്നവര്‍ പാക്കിസ്ഥാനിലേക്കോ മറ്റ് ഏതെങ്കിലും അറബ് രാജ്യങ്ങളിലേക്കോ അതുമല്ലെങ്കില്‍ ലോകത്തു മറ്റെവിടെയാണോ ബീഫ് കിട്ടുന്നത് അവിടേക്കു പോകട്ടെയെന്നും ഇതു ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ പ്രശ്‌നമല്ല, മറിച്ച് ഹിന്ദു വിശ്വാസത്തെ സംബന്ധിക്കുന്ന പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലീങ്ങള്‍ പോലും കന്നുകാലികളെ കൊല്ലുന്നതിന് എതിരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.