എവറസ്റ്റ് കൊടുമുടിയുടെ നെറുകയില്‍ ലെഫ്റ്റനന്റ് കമാണ്ടര്‍ എം.എസ്. കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം ത്രിവര്‍ണ്ണ പതാക നാട്ടിയിട്ട് 50 വര്‍ഷം

single-img
21 May 2015

everestആ ചരിത്ര ദൗത്യത്തിന് 50 വയസ്സ് പൂര്‍ത്തിയായി. മഹാമേരുവായ എവറസ്റ്റിന്റെ നെറുകയില്‍ ഇന്ത്യസംഘം ത്രിവര്‍ണ്ണപതാകനാട്ടിയ ദിനം. 1965 മെയ് 20 ന് ആ ചരിത്രസംഭവത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ സമീപത്തായിരുന്നെങ്കിലും ഒരുകാലത്ത് ഇന്ത്യന്‍ പര്‍വ്വതാരോഹകരുടെ സ്വപ്‌നം മാത്രമായിരുന്നു എവറസ്റ്റിന്റെ നെറുക. ലെഫ്റ്റനെന്റ് കമാണ്ടര്‍ എം എസ് കോഹ്ലി യുടെ നേതൃത്വത്തില്‍ 1965 ലാണ് 21 അംഗ ഇന്ത്യന്‍ സംഘമാണ് ഒടുവില്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. 1952 മുതല്‍ ഇന്ത്യ എവെര്സ്റ്റ് കീഴടക്കാനുള്ള ദൌത്യങ്ങളില്‍ പങ്കാളിയാകുകയും 1953 ജോണ്‍ ഹണ്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സംഘത്തിലെ എഡ്മണ്ട് ഹില്ലരിക്കൊപ്പം പാതി ഇന്ത്യക്കാരനായ ടെന്‍സിംഗ് നോര്‍ഗെ എവറസ്റ്റ് കീഴടക്കുകയുമുണ്ടായെങ്കിലും ഇന്ത്യയുടെ തനത് ദൗത്യ യാത്രയ്ക്ക് വീണ്ടും പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു.

12 വര്‍ഷങ്ങള്‍ക്കു ശേഷം 1965ല്‍ ലെഫ്റ്റനെന്റ് കമാണ്ടര്‍ എം എസ് കോഹ്ലി യുടെ നേതൃത്വത്തിലുള്ള 21 അംഗ സംഘം എവറസ്‌റ്റെന്ന സ്വപ്‌നം ജയിച്ചു കയറി. സംഘത്തിലെ 9 പേര്‍ എവറസ്റ്റിന്റെ നെറുകയില്‍ തൊട്ടുകൊണ്ട് ഇന്ത്യന്‍ പതാക നാനട്ടി. അങ്ങനെ കീഴടക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യന്‍ സംഘത്തിലെ നവാങ്ങ് ഗോമ്പു രണ്ടാം തവണയും ഏവര്സ്റ്റ് കീഴടക്കുന്ന വ്യക്തി എന്ന ബഹുമതിക്ക് അര്‍ഹനാകുകയും ചെയ്തു. നേരത്തെ അമേരിക്കന്‍ സംഘത്തോടോപ്പമാണ് നവാങ്ങ് ഗോമ്പു എവറസ്റ്റു കീഴടക്കിയത്.

പിന്നീട് പലതവണ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടി എവറസ്റ്റിനു മുകളില്‍ പാറിയെന്നത് ചരിത്രം.