പരിസ്ഥിതി നശീകരണത്തെ തുടര്‍ന്നുണ്ടാകുന്ന ആഗോള താപനം മൂലം കൊച്ചിയുടെ ഭൂരിഭാഗവും കടലില്‍ മുങ്ങുമെന്ന് ശാസ്ത്രജ്ഞര്‍

single-img
20 May 2015

Kochiആഗോളതാപനം കൊച്ചിയുടെ വലിയഭാഗം പ്രദേശങ്ങളെ നൂറുവര്‍ഷത്തിനകം കടലില്‍ മുക്കുമെന്ന് ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ ശാസ്ത്രജ്ഞരുടെതാണ് ഈ മുന്നറിയിപ്പ്. ഉപഗ്രഹചിത്രങ്ങളും കൊച്ചിയുടെ ത്രീഡി ഭൂപടങ്ങളുമുപയോഗിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞരായ ആര്‍. മണി മുരളിയും പി.കെ. ദിനേശ്കുമാറും ഇത് സംബന്ധിച്ച് വിലയിരുത്തിയത്. ഒരു ദുരന്തം മുന്നില്‍ക്കണ്ട് ഇത് മറികടക്കാന്‍ ഇപ്പോള്‍ത്തന്നെ നടപടികളാരംഭിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആഗോളതലത്തില്‍ ആഗോളതാപനം ഒരുനൂറ്റാണ്ടിനിടെ സമുദ്രനിരപ്പ് അരമീറ്റര്‍മുതല്‍ രണ്ടുമീറ്റര്‍വരെ ഉയര്‍ത്തുമെന്നും അതുകൊണ്ടുതന്നെ കൊച്ചിയിലെ സമുദ്രനിരപ്പ് ഒരുനൂറ്റാണ്ടിനിടെ രണ്ടുമീറ്റര്‍വരെ ഉയരുമെന്നും പഠനങ്ങളില്‍ വ്യക്തമാകുന്നു. സമുദ്രനിരപ്പ് ഒരുമീറ്റര്‍ ഉയര്‍ന്നാല്‍ കൊച്ചി തീരത്തിന്റെ 169.11 ചതുരശ്ര കി.മീ.വരെയും രണ്ടുമീറ്റര്‍ ഉയര്‍ന്നാല്‍ 598.83 ചതുരശ്ര കി.മീ.വരെയും മുങ്ങുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

അതിവേഗത്തിലും പരിസ്ഥിതിക്ക് സമ്മര്‍ദമേല്‍പ്പിക്കുംവിധവുമാണ് കൊച്ചിയുടെ വളര്‍ച്ചയെന്നതിനാല്‍ ഇത് ജനങ്ങള്‍ക്കും തീരപരിസ്ഥിതിക്കും ആഘാതങ്ങളുണ്ടാക്കുമെന്നും പഠനം പറയുന്നു. കൊച്ചിയിലെ സമുദ്രനിരപ്പുയരുന്നത് ഒരുമീറ്ററാണെങ്കില്‍ നഗരമേഖലയുടെ 43 ചതുരശ്ര കി.മീ.വരെയും രണ്ടുമീറ്ററെങ്കില്‍ 187 ചതുരശ്ര കി.മീ.വരെയും കടല്‍ മൂടുമെന്നും രാജ്യത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമെന്ന നിലയില്‍ കൊച്ചിയിലെ കാത്തിരിക്കുന്നത് വലിയ ദുരന്തം തശന്നയാണെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.